Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ കടകൾ...

കണ്ണൂരിൽ കടകൾ കുത്തിത്തുറന്ന് വ്യാപക കവർച്ച

text_fields
bookmark_border
കണ്ണൂരിൽ കടകൾ കുത്തിത്തുറന്ന് വ്യാപക കവർച്ച
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്തെ വൈ​ൽ​ഡ് ക​ഫേ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പൊ​ലീ​സ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 

ക​ണ്ണൂ​ര്‍: മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ക​വ​ര്‍ച്ച​യും തു​ട​ങ്ങി. ക​ണ്ണൂ​രി​ല്‍ നി​ര​വ​ധി ബ​ങ്കു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍ച്ച ന​ട​ത്തി. പ്ര​സ്‌​ക്ല​ബ് റോ​ഡി​ലെ ബ​ങ്കു​ക​ളി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​ക്കും വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച​ക്കു​മി​ട​യി​ല്‍ ക​വ​ര്‍ച്ച ന​ട​ന്ന​ത്.

കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ടി.​കെ. ജു​നി​ല്‍കു​മാ​റി​ന്റെ വാ​ച്ച് ക​ട കു​ത്തി​ത്തു​റ​ന്ന് എ​ട്ടോ​ളം വാ​ച്ചു​ക​ളും ന​ന്നാ​ക്കാ​ന്‍ ന​ല്‍കി​യി​രു​ന്ന അ​ഞ്ച് വാ​ച്ചു​ക​ളും 3,000 രൂ​പ​യും ക​വ​ര്‍ന്നു. സ​മീ​പ​ത്ത് ത​ന്നെ ചാ​ല സ്വ​ദേ​ശി എം. ​ന​വാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​ജു മൊ​ബൈ​ല്‍സി​ലും ക​വ​ര്‍ച്ച ന​ട​ന്നു.

ഫോ​ണ്‍ ചാ​ര്‍ജ​റു​ക​ള്‍, ഇ​യ​ര്‍ഫോ​ണു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ടെ​നി​ന്ന് ക​വ​ര്‍ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ന്ദ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ത്തി, ക​ത്തി​വാ​ള്‍ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ദീ​പ സ്റ്റോ​റി​ല്‍ നി​ന്ന് 5,000 രൂ​പ ക​വ​ര്‍ന്നു. ഈ ​മൂ​ന്ന് ബ​ങ്കു​ക​ളു​ടെ​യും മു​ക​ളി​ല​ത്തെ ഷീ​റ്റ് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​ത്.

അ​ന​സ് ക​ക്കാ​ടി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ഗ്, ചെ​രി​പ്പ് തു​ട​ങ്ങി​യ​വ വി​ല്‍പ​ന ന​ട​ത്തു​ന്ന സൈ​ബാ​സി​ല്‍ നി​ന്ന് 2,000 രൂ​പ ക​വ​ര്‍ന്നു. ഈ ​ബ​ങ്കി​ന്റെ ഷീ​റ്റ് ഉ​യ​ര്‍ത്തി​യാ​ണ് ക​വ​ര്‍ച്ച ന​ട​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ടി.​പി. ഷ​മീ​റി​ന്റെ ഫാ​ഷ​ന്‍ ജെ​ന്റ്‌​സ് എ​ന്ന ബ​ങ്ക് കു​ത്തി​ത്തു​റ​ന്ന് 500 രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ക​വ​ര്‍ച്ച ചെ​യ്തു. ഷ​ട്ട​ര്‍ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ബ​ങ്കി​ന്റെ അ​ക​ത്തു ക​ട​ന്ന​ത്. ജി​ല്ല പ​ഴം​പ​ച്ച​ക്ക​റി സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ ക​വ​ര്‍ച്ച​ശ്ര​മ​വും ന​ട​ന്നു. സൈ​ഡി​ലെ ഷീ​റ്റ് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. പാ​ൻ​റ്സും ഷ​ര്‍ട്ടും വി​ല്‍പ​ന ന​ട​ത്തു​ന്ന നാ​സ​ര്‍ ക​ക്കാ​ടി​ന്റെ ബ​ങ്കും കു​ത്തി​ത്തു​റ​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ടൗ​ണ്‍ എ​സ്.​ഐ ടി.​എം. വി​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യി​രു​ന്നു. സൈ​ബാ​സ് എ​ന്ന ബ​ങ്കി​ല്‍ സി.​സി ടി.​വി​യു​ണ്ട്. അ​തി​ല്‍ മോ​ഷ്ടാ​വ് ര​ണ്ടാം ത​വ​ണ ക​യ​റി​യ​തി​ന്റെ​യ​ട​ക്കം ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. അ​തി​നി​ടെ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത് വ്യാ​പാ​രി​ക​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LootedstolenkannurKerala
News Summary - Shops broken into and looted in Kannur
Next Story