Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right‘ഷീ ലോഡ്ജ് വരും’...

‘ഷീ ലോഡ്ജ് വരും’ സ്ത്രീകൾ സുരക്ഷിതരാവും

text_fields
bookmark_border
She Lodge, Kannur
cancel
camera_alt

കണ്ണൂർ കാൽടെക്സിൽ ഒരുങ്ങുന്ന കോർപ്പറേഷന്റെ ഷീ ലോഡ്ജ്

ക​ണ്ണൂ​ർ: ടൗ​ണി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ർ​പ്പി​ട​മൊ​രു​ക്കാ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ക്കി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ. ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കും മാ​സ​വാ​ട​ക​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഷീ ​ലോ​ഡ്ജി​ൽ ഒ​രു​ക്കു​ക. കാ​ൽ​ടെ​ക്സ് ഗാ​ന്ധി​സ​ർ​ക്കി​ളി​ന​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് പി​റ​കു​വ​ശ​ത്താ​ണ് ഷീ ​ലോ​ഡ്ജ് കെ​ട്ടി​ടം.

ജോ​ലി​ചെ​യ്യു​ന്ന മു​തി​ർ​ന്ന വ​നി​ത​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് മാ​സ​വാ​ട​ക. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് 1500 രൂ​പ​യും. ഡോ​ർ​മെ​റ്റ​റി സം​വി​ധാ​ന​ത്തി​ലു​ള്ള​താ​ണ് താ​മ​സ സൗ​ക​ര്യം. ഇ​തി​നു​പു​റ​മെ മെ​സ് സൗ​ക​ര്യ​വും ല​ഭ്യ​മാ​കും. ന​ഗ​ര​ത്തി​ൽ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കോ​ർ​പറേ​ഷ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ രാ​ത്രി​യി​ൽ ടൗ​ണി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ കീ​ഴി​ൽ താ​വ​ക്ക​ര​യി​ലും ഇ​തേ നി​ര​ക്കി​ൽ വ​നി​ത ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലും ഷീ ​ലോ​ഡ്ജ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കോ​ർ​പ്പ​റേ​ഷ​​ന്റെ 101 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നാ​യി നി​ർ​മാ​ണം തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ ഭാ​ഗ​ത്താ​ണ് ഷീ ​ലോ​ഡ്ജ് സം​വി​ധാ​ന​ത്തി​നാ​യി ഒ​രു​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. വ​നി​ത ഘ​ട​കം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 75 ല​ക്ഷ​മാ​ണ് അ​നു​വ​ദി​ച്ച തു​ക. 35 കി​ട​ക്ക​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യ​ത്തി​ന് പു​റ​മെ ഫി​റ്റ്ന​സ് സൗ​ക​ര്യ​ത്തി​നാ​യി ജിം ​സൗ​ക​ര്യ​വും കേ​ന്ദ്ര​ത്തി​ൽ പി​ന്നീ​ട് ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationshe lodgekannurnews
News Summary - She Lodge in Kannur
Next Story