Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു
text_fieldsbookmark_border
കണ്ണൂർ: എസ്.എൻ കോളജിനു സമീപം എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിനാണ് കുത്തേറ്റത്. വൈഷ്ണവിന്റെ കാലിനാണ് കുത്തേറ്റത്. വൈഷ്ണവിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്.
കോളജിനു സമീപത്തെ ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വൈഷ്ണവ്. ആ സമയത്ത് ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തു. ഇത് വാക്തർക്കത്തിൽ കലാശിക്കുകയും ചെയ്തു.
അതിനു പിന്നാലെയാണ് ബൈക്കിലെത്തിയവർ തിരിച്ച് പോയി വീണ്ടുമെത്തി വൈഷ്ണവിനെ ആക്രമിച്ചത്. രണ്ടുബൈക്കുകളിലായി എത്തിയ സംഘം പേനാകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്.
Next Story

