വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; അധ്യാപകൻ കസ്റ്റഡിയിൽ
text_fieldsചൊക്ലി: പരീക്ഷക്കെത്തിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. പെരിങ്ങത്തൂരിലെ സ്കൂളിൽ പ്ലസ് ടു പരീക്ഷക്കെത്തിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനാണ് ചൊക്ലി പൊലീസിെൻറ പിടിയിലായത്. സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കെത്തിയ കായക്കൊടി സ്വദേശിയായ അധ്യാപകനെതിരെയായിരുന്നു വിദ്യാർഥിനി പരാതി നൽകിയത്. പരീക്ഷയെഴുതുമ്പോൾ ഹാളിൽെവച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പ്രതി മറ്റൊരു വിദ്യാലയത്തിലെ അധ്യാപകനാണ്. പൊലീസ് കേസെടുത്തതിന് ശേഷം അധ്യാപകൻ ഒളിവിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

