Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ സ്കൂൾ വാൻ...

കണ്ണൂരിൽ സ്കൂൾ വാൻ മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
കണ്ണൂരിൽ സ്കൂൾ വാൻ മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്
cancel
camera_alt

കണ്ണൂർ നാലുവയലിൽ സ്‌കൂൾ വാൻ മറിഞ്ഞു അപകടത്തിൽ പെട്ട കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ

കണ്ണൂർ: സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർഥികളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

ആനയിടുക്ക് മദ്രസ സിറാജുൽ ഉലും യു.പി. സ്കൂളിലെ വാനാണ് അപകടത്തിൽ പ്പെട്ടത്.

ചൊവ്വാഴ്ച പകൽ 3.45 ന് കൊടപ്പറമ്പ് പൊന്നാംങ്കണ്ടിയിലാണ് അപകടം ഉണ്ടായത്. വാഹനം പിന്നോട്ടടുക്കുന്നതിനിടെ സ്ലാബിൽ തട്ടി മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും വിദ്യാർഥികളെയും നാട്ടുകാർ ഉടൻ കണ്ണൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

11 വിദ്യാർഥികളാണ് വാനിൽ ഉണ്ടായിരുന്നത്. നടുവിന് പരിക്കേറ്റ മുഹമ്മദ് ജലാൽ(10)കണ്ണൂർ എ.കെ.ജി ആശുപത്രിയിലും ഹാരൂൻ റഷീദ്(11), തൂബ ബിൻത് നഹാസ്( 7), ഷീസ് ബിൻ ശുഹൈദ്( 7), എ.പി കെൻസ( 8), ഫാത്തിമ ഫർഹ( 7),അമൻ ബാഫഖി (10), ഹയറ മറിയം(7), ഐസാൻ ഐബക്( 6), എ പി യാസിൻ( 12), തലക്ക് പരിക്കേറ്റ വാൻഡ്രൈവർ എം ഇ ഹാരിസ്(65) എന്നിവർ കണ്ണൂർ ജില്ലാശുപത്രിയിലും ചികിത്സ തേടി.

അപകട വിവരമറിഞ്ഞ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ പി.ഇന്ദിര, സിറ്റി ഇൻസ്പെക്ടർ വി.കെ. ഷിജു, എസ്.ഐ കെ.കെ. തുളസി എന്നിവർ ആശുപത്രിയിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewskannuraccidentnews
News Summary - Several students injured after school van overturns in Kannur
Next Story