സെറ്റോ ജീവനക്കാർ പ്രകടനം നടത്തി
text_fieldsസ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) തലശ്ശേരിയിൽ സംഘടിപ്പിച്ച പൊതുയോഗം കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, 12ാം ശമ്പള പരിഷ്കരണം നടപ്പാക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കരാർ-പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) ആഭിമുഖ്യത്തിൽ 22ന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചാരണാർഥം നഗരത്തിൽ പ്രകടനം നടത്തി.
പൊതുയോഗം കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. സെറ്റോ തലശ്ശേരി താലൂക്ക് ചെയർമാൻ പി. പ്രദീപൻ അധ്യക്ഷതവഹിച്ചു. ടി. ഷജിൽ, എ.വി. മനോഹരൻ, പി.പി. ഹരിലാൽ, സി.വി.എ. ജലീൽ, ദിനേശൻ പാച്ചോൾ, ദീപക് തയ്യിൽ, കെ. റസാഖ്, രജീഷ് കാളിയത്താൻ, കെ.പി. രാമചന്ദ്രൻ, കെ. സുധീർ, സതീശൻ നാൽപ്പാടി, സജീവൻ മണപ്പാട്ടി എന്നിവർ സംസാരിച്ചു. കെ. രാജേഷ് സ്വാഗതവും കെ. രൂപേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

