Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസീഡ് തട്ടിപ്പ്: പരാതി...

സീഡ് തട്ടിപ്പ്: പരാതി ​പ്രളയം

text_fields
bookmark_border
seed scam
cancel
camera_alt

ത​ട്ടി​പ്പി​നി​ര​യാ​യി പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ പ​രാ​തി ന​ൽ​കാ​നാ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ

ഓ​ഫി​സി​ൽ എ​ത്തി​യ​പ്പോ​ൾ

ക​ണ്ണൂ​ർ: പാ​തി​വി​ല​ക്ക് സ്കൂ​ട്ട​റും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സീ​ഡ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ പ​രാ​തി​പ്ര​ള​യം. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​നു മു​ന്നി​ൽ പ​രാ​തി​യു​മാ​യി ഒ​ട്ടേ​റെ സ്ത്രീ​ക​ൾ ഇ​ന്ന​ലെ​യെ​ത്തി. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ മ​ടി​ച്ച​തോ​ടെ​യാ​ണ് ഇ​ര​ക​ൾ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യെ തേ​ടി​യെ​ത്തി​യ​ത്. ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ൾ അ​ത​ത് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൈ​മാ​റി. നൂ​റു​ക​ണ​ക്കി​ന് പേ​ർ ഒ​പ്പി​ട്ട വി​വി​ധ പ​രാ​തി​ക​ളാ​യാ​ണ് ക​മീ​ഷ​ണ​ർ ഓ​ഫി​സ്​ കൈ​പ്പ​റ്റി​യ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​ക്കു​മു​മ്പ് പ​ണം കൈ​പ്പ​റ്റി​യ​വ​രു​ടെ പ​രാ​തി​യാ​ണ് പൊ​ലീ​സ് ആ​ദ്യം സ്വീ​ക​രി​ച്ച​തെ​ന്ന​താ​ണ് കൗ​തു​ക​ക​രം. ​

സ​ർ​ദാ​ർ പ​ട്ടേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ​ൽ സ്റ്റ​ഡീ​സി​ന്റെ ത​ല​പ്പ​ത്തു​ള്ള​വ​ർ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന നി​ല​ക്കാ​ണ് പ​ണം പി​രി​ച്ച സീ​ഡ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​തി​നി​ടെ, ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ സീ​ഡ് ഓ​ഫി​സ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സീ​ൽ ചെ​യ്തു.

ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും പ​രാ​തി

ജി​ല്ല​യി​ലെ മി​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ത​ട്ടി​പ്പി​നി​ര​യാ​യ ഒ​ട്ടേ​റെ​യാ​ളു​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​മാ​യി ഇ​വ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​യെ​ങ്കി​ലും പ​രാ​തി ​കൈ​പ്പ​റ്റാ​ൻ എ​സ്.​എ​ച്ച്.​ഒ​മാ​ർ വി​സ​മ്മ​തി​ച്ചു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ​ള​പ​ട്ട​ണം ​സ്റ്റേ​ഷ​നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​തി സ്വീ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യ​ത്.

സ​ർ​ദാ​ർ പ​ട്ടേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ​ൽ സ്റ്റ​ഡീ​സി​ന് കീ​ഴി​ലു​ള്ള സൊ​സൈ​റ്റി​ക​ൾ വ​ഴി​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ത​ട്ടി​പ്പു​ന​ട​ന്ന​ത്. ത​ട്ടി​പ്പു​കേ​സി​ൽ അ​ന​ന്തു കൃ​ഷ്ണ​നെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​ർ കൂ​ടു​ത​ൽ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​ത്.

സീ​ഡ് സൊ​സൈ​റ്റി ക​ണ്ണൂ​ർ ഡി.​പി.​എം മ​യ്യി​ൽ ക​ണ്ട​ക്കൈ സ്വ​ദേ​ശി​നി രാ​ജ​മ​ണി, സെ​ക്ര​ട്ട​റി ബാ​ല​ൻ പ​ടി​യൂ​ർ, മ​ല​പ്പ​ട്ടം കോ​ഓ​ഡി​നേ​റ്റ​ർ ര​മ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മ​യ്യി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. രാ​ജാ​മ​ണി​ക്കെ​തി​രെ​യാ​ണു വ​ള​പ​ട്ട​ണം പൊ​ലീ​സി​ലും പ​രാ​തി.

നൂ​റോ​ളം

കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ

ജി​ല്ല​യി​ൽ നൂ​റോ​ളം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും മു​ന്നൂ​റോ​ളം പ്ര​മോ​ട്ട​ർ​മാ​രും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ-​കോ​ള​ജ് കി​റ്റ്, ഓ​ണ​ക്കി​റ്റ്, ലാ​പ്ടോ​പ്, ത​യ്യ​ൽ മെ​ഷീ​ൻ, മൊ​ബൈ​ൽ ഫോ​ൺ, ജൈ​വ​വ​ളം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​ണു ജി​ല്ല​യി​ൽ​നി​ന്നു പ​ണം പി​രി​ച്ച​ത്. പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ൽ 75 പേ​ർ വ​ഞ്ചി​ത​രാ​യി. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. 60,000 രൂ​പ വീ​ത​മാ​ണ് ഓ​രോ വ്യ​ക്തി​യും ന​ൽ​കി​യ​ത്. പ​രി​യാ​രം മേ​ഖ​ല​യി​ൽ 49 പേ​ർ വ​ഞ്ചി​ത​രാ​യി. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത് ഇ​രു​ന്നൂ​റി​ലേ​റെ പ​രാ​തി​ക​ൾ. ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ൽ മു​പ്പ​തി​ലേ​റെ പ​രാ​തി​ക​ൾ ല​ഭി​ച്ചു. ച​ക്ക​ര​ക്ക​ല്ല് സ്റ്റേ​ഷ​നി​ൽ 63 പ​രാ​തി​ക​ൾ. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ സൊ​സൈ​റ്റി​യു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ വാ​ക്കേ​റ്റം തു​ട​ങ്ങി. പ​രാ​തി ന​ൽ​ക​രു​തെ​ന്നും അ​ന​ന്തു​കൃ​ഷ്ണ​ൻ പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ പ​ണം കി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seed project scam
News Summary - seed project scam; strong protest
Next Story