‘ദം ദം ബിരിയാണി കോണ്ടസ്റ്റ്’ രണ്ടാം ഘട്ടം ഇന്ന് ന്യൂ മാഹിയിൽ
text_fieldsകണ്ണൂർ: ‘മാധ്യമം കുടുംബം’ റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘ദം ദം ബിരിയാണി കോണ്ടസ്റ്റി’ന്റെ രണ്ടാംഘട്ട കണ്ണൂർ മേഖല മത്സരം വെള്ളിയാഴ്ച നടക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുത്ത 50 പേർക്കുള്ള മത്സരം ന്യൂ മാഹി ലോറൽ ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ച രണ്ടിന് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
റഷീദ് മുഹമ്മദ് (ക്രിയേറ്റിവ് ഷെഫ്, അധ്യാപകൻ), സമീറ മെഹബൂബ് (ഷെഫ് ഇൻസ്ട്രക്ടർ), ശ്രുതി അജിത്ത് (ഷെഫ്, ട്രെയിനർ), ശിഹാബ് ചൊക്ലി (ലോറൽ ഗാർഡൻ ഷെഫ്) എന്നിവർ വിധി നിർണയിക്കും.നവംബർ രണ്ടിന് മലപ്പുറം (മലപ്പുറം- പാലക്കാട്), മൂന്നിന് കോഴിക്കോട് (കോഴിക്കോട്- വയനാട്) മേഖല മത്സരങ്ങളും നടക്കും. 50 പേർ വീതം ഓരോ മേഖലയിലും മത്സരിക്കും.
റഷീദ് മുഹമ്മദ്, സമീറ മെഹബൂബ്, ശിഹാബ് ചൊക്ലി, ശ്രുതി അജിത്ത്
ഗ്രാൻഡ് ഫിനാലെ 17ന് കോഴിക്കോട് ബീച്ചിൽ
രണ്ടാംഘട്ട മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി നവംബർ 17ന് കോഴിക്കോട് ബീച്ചിൽ ‘ദം ദം ബിരിയാണി കോണ്ടസ്റ്റി’ന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും. വിജയിക്ക് ‘ബിരിയാണി ദം സ്റ്റാർ’ പട്ടം സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.

