സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് അപകടം
text_fieldsതളിപ്പറമ്പ് ദേശീയപാതയിൽ കുറ്റിക്കോൽ പഴയ ടോൾബൂത്തിന് സമീപമുണ്ടായ വാഹനാപകടം
തളിപ്പറമ്പ്: ദേശീയപാതയിൽ കുറ്റിക്കോൽ പഴയ ടോൾബൂത്തിന് സമീപം വാഹനാപകടം. മയ്യിൽനിന്നും തളിപ്പറമ്പിലേക്ക് വന്ന സ്വകാര്യ ബസിനു പിറകിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം.
സ്റ്റോപ്പിൽ നിർത്തിയ ബസിനെ മറികടക്കുന്നതിനിടയിൽ ബസിെൻറ പിറകുഭാഗത്തേക്ക് സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനായ പറപ്പൂൽ സ്വദേശിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടറിെൻറ മുൻഭാഗം തകർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

