Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യം വലിച്ചെറിഞ്ഞു; മടമ്പം സ്‌കൂളിന് 15,000 പിഴ

text_fields
bookmark_border
മാലിന്യം വലിച്ചെറിഞ്ഞു; മടമ്പം സ്‌കൂളിന് 15,000 പിഴ
cancel
camera_alt

പ്രതീകാത്മക ചിത്രം 

ശ്രീകണ്ഠപുരം: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ചതിന് മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിന് പിഴ. ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് സ്‌കൂളിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. സ്‌കൂൾ പരിസരത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ-അജൈവ മാലിന്യം കോമ്പൗണ്ടിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, വാഷ് ബേസിനുകളിൽനിന്നുള്ള മലിനജലം അടുത്തുള്ള ഓടയിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. നിയമലംഘനങ്ങൾ നടത്തിയതിന് സ്‌കൂളിന് 15,000 രൂപ പിഴ ചുമത്തി.

മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കാനും മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുവാനും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദേശം നൽകി. വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗുരുതരമായി കാണേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ജിഷ്ണു രാജ്, പ്രവീൺ, ദിപിൽ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School Fined ₹15,000 For Waste Violations
Next Story