സ്കൂൾ കായിക മേള: തലശ്ശേരി നോർത്ത് മുന്നിൽ
text_fieldsകണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായികമേള തലശ്ശേരിയിൽ കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: ജില്ല സ്കൂൾ കായിക മേളയില്‍ ആദ്യദിനം ആറ് റിലേ ഉൾപ്പെടെ 34 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 58 പോയന്റുകളോടെ തലശ്ശേരി നോര്‍ത്ത് ഉപജില്ല മുന്നിൽ. രണ്ട് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമായി 47 പോയന്റുമായി മട്ടന്നൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. പയ്യന്നൂര്‍ ഉപജില്ലയാണ് 39 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ളത്.
അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് പയ്യന്നൂരിന്. സ്കൂള്‍ തലത്തില്‍ 26 പോയന്റുകള്‍ നേടി മമ്പറം എച്ച്.എസ്.എസ് (തലശ്ശേരി നോർത്ത്) ഒന്നാം സ്ഥാനത്താണ്. നാലു സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ സ്വന്തമാക്കി. അഞ്ചു വെള്ളിയും രണ്ട് വെങ്കലവുമായി 17 പോയന്റുകള്‍ നേടി മട്ടന്നൂര്‍ എച്ച്.എസ്.എസാണ് (മട്ടന്നൂർ നോർത്ത്)
രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണവുമായി 15 പോയന്റുകളോടെ പ്രാപ്പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (പയ്യന്നൂർ നോർത്ത്) മൂന്നാം സ്ഥാനത്തുമുണ്ട്. വിവിധ വിഭാഗങ്ങളിലായി 300-400 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, ഹൈജംപ്, ലോങ്ജംപ്, ഡിസ്കസ് ത്രോ, റിലേ എന്നിവയാണ് വ്യാഴാഴ്ച നടന്നത്.
കായിക മേളയുടെ ഔപചാരിക ഉദ്ഘാടനം കാരായി രാജന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൺ കാരായി ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പതാക ഉയര്‍ത്തി. നഗരസഭ വൈസ് ചെയര്‍പേഴ്സൺ വി. സതി, പി.കെ. ഫൈസല്‍, ഹെന്‍ട്രി ആന്റണി, സി.ഒ.ടി. ഷബീര്‍, അഷ്റഫ് കളത്തില്‍, എം.വി. സ്മിത, ഭാരതി, എ.കെ വിനോദ് കുമാര്‍, ഇ.ആര്. ഉദയകുമാരി, ഡോ. എസ്.കെ. ജയദേവന്, എം.സി. ഹാഷിം, പി.പി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

