Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണൽകടത്ത്...

മണൽകടത്ത് വ്യാപകമാവുന്നു; പിടികൂടിയത് പത്തോളം ലോറികൾ

text_fields
bookmark_border
മണൽകടത്ത് വ്യാപകമാവുന്നു; പിടികൂടിയത് പത്തോളം ലോറികൾ
cancel
ഇരിട്ടി: ഒരിടവേളക്കുശേഷം ഇരിട്ടി മേഖലയിൽ മണൽകടത്ത് വ്യാപകമാവുന്നു. രണ്ടുമാസത്തിനിടയിൽ ഇരിട്ടി പൊലീസ് പിടികൂടിയത് പത്തോളം മണൽകടത്ത് ലോറികൾ. ബാരാപോൾ പുഴയുടെ ഭാഗമായ വള്ളിത്തോട് ആനപ്പന്തി മേഖലകളിൽനിന്നാണ് മണൽവാരൽ നടക്കുന്നത്. ഇവിടെനിന്നും വാരിക്കൂട്ടിയ മണൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ടിപ്പർ ലോറികളിൽ കടത്തുകയാണ് പതിവ്.
രണ്ടുമാസത്തിനിടയിൽ മാത്രം പത്തോളം മണൽകടത്ത്​ ലോറികളാണ് ഇരിട്ടി പൊലീസ് പിന്തുടർന്ന് പിടികൂടിയത്. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് മണൽ ലോറികൾ പിടികൂടിയത്. മലയോര മേഖലയിൽ പിടികൂടിയ ലോറികളിലെ മണൽ ഇപ്പോൾ ഇരിട്ടി പൊലീസ് സ്​റ്റേഷനു സമീപത്തുള്ള റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Sand smuggling
News Summary - Sand smuggling
Next Story