Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസലാഹുദ്ദീ​ൻ വധം;...

സലാഹുദ്ദീ​ൻ വധം; ജാമ്യം നേടി മുങ്ങിയ ആർ.എസ്.എസ്​ പ്രവർത്തകർ പിടിയിൽ

text_fields
bookmark_border
സലാഹുദ്ദീ​ൻ വധം; ജാമ്യം നേടി മുങ്ങിയ ആർ.എസ്.എസ്​ പ്രവർത്തകർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ


പാവറട്ടി (തൃശൂർ): 2020ൽ കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീ​െന കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ അഞ്ച് ബി.ജെ.പി- ആർ.എസ്.എസ്​ പ്രവർത്തകർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പള്ളിയത്ത് ഞാലിൽ വീട്ടിൽ അമൽരാജ് (22), നടുകണ്ടി പറാമത്ത് വീട്ടിൽ മിഥുൻ (22), പുളിയുള്ള പറമ്പത്ത് വീട്ടിൽ പി.പി. മിഥുൻ (24), കരിപ്പള്ളിയിൽ വീട്ടിൽ യാദവ് (20), പാറമേൽ വീട്ടിൽ അഭിജിത്ത് (22) എന്നിവരെയാണ് പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ്, എസ്.ഐ രതീഷ്, സിവിൽ പൊലിസ് ഓഫിസർമാരായ സോമൻ, രാജേഷ്, നിഷാദ് എന്നിവരടങ്ങിയ സംഘം അറസ്​റ്റ്​ ചെയ്തത്. സി.പി.എം തിരുനെല്ലൂർ ബ്രാഞ്ച് അംഗമായിരിക്കെ 2015ൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ ഷിഹാബുദ്ദീൻ വധക്കേസിലെ പ്രതിയായ നിലവിൽ പരോളിലിറങ്ങിയ പാവറട്ടി സ്വദേശി നവീനുമായുള്ള ജയിലിലെ പരിചയം പുതുക്കാൻ എത്തിയതായിരുന്നു സംഘം. വിളക്കട്ടുപാടം ഭാഗത്ത് കാറിൽ സഞ്ചരിക്കുന്നു​െണ്ടന്ന രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ഇവർ അറസ്​റ്റിലായത്.



Show Full Article
TAGS:Salahuddin murder RSS 
News Summary - Salahuddin murder; RSS workers arrested in bail
Next Story