Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടയില്‍നിന്ന്​ 30,000...

കടയില്‍നിന്ന്​ 30,000 രൂ​പ​ കവർന്നു; പ്രതി പിടിയില്‍

text_fields
bookmark_border
കടയില്‍നിന്ന്​ 30,000 രൂ​പ​ കവർന്നു; പ്രതി പിടിയില്‍
cancel

ക​ണ്ണൂ​ര്‍: താ​ഴെ​ചൊ​വ്വ​യി​ലെ പ​ല​ച​ര​ക്ക്​ ക​ട​യി​ല്‍നി​ന്ന്​ രാ​ത്രി പ​ണം ക​വ​ര്‍ന്ന പ്ര​തി​യെ ടൗ​ണ്‍ പൊ​ലീ​സ് പി​ടി​കൂ​ടി. കൂ​ടാ​ളി​യി​ലെ ചു​ക്ക​െൻറ​വി​ടെ വീ​ട്ടി​ൽ സി.​എ​ച്ച്. ഇ​സു​ദ്ദീ​ന്‍ (40) ആ​ണ് പി​ടി​യി​ലാ​യ​ത്​. ക​ണ്ണൂ​ര്‍ ടൗ​ണ്‍ സി.​െ​എ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച രാ​ത്രി ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ച 30,000 രൂ​പ​യാ​ണ് ക​വ​ര്‍ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന്​ പൊ​ലീ​സ് സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചു​വ​പ്പ് ടി ​ഷ​ര്‍ട്ട് ധ​രി​ച്ച​യാ​ള്‍ ക​ട​യി​ല്‍നി​ന്ന്​ പ​ണം ക​വ​രു​ന്ന​തും തു​ട​ര്‍ന്ന്​ ഓ​ട്ടോ​യി​ല്‍ മേ​ലേ​ചൊ​വ്വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തും ക​ണ്ടെ​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മേ​ലേ​ചൊ​വ്വ​യി​ല്‍നി​ന്ന്​ ബ​സി​ല്‍ ക​യ​റി കൂ​ടാ​ളി​യി​ല്‍ ഇ​റ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് വീ​ട്ടി​ല്‍നി​ന്നാ​ണ്​ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ ഹാ​രി​സ്, അ​നീ​ഷ്, എ.​എ​സ്.​ഐ ര​ഞ്ജി​ത്, സി.​പി. സു​കേ​ഷ്, ഷാ​ജി, സ​ജി​ത്ത് തു​ട​ങ്ങി​യ​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്​​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrested
News Summary - Rs 30,000 stolen from shop; Defendant arrested
Next Story