ഇന്നോവയിൽ വന്ന് കുരുമുളക് മോഷണം; കാർ കസ്റ്റഡിയിൽ
text_fieldsആലക്കോട്: വായാട്ടുപറമ്പ് കവലയിലെ മലഞ്ചരക്ക് കടയിൽനിന്ന് കഴിഞ്ഞ ദിവസം ആറു ക്വിൻറലോളം കുരുമുളകും പണവും കളവുപോയ സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ബക്കളത്തുനിന്നാണ് ഇന്നോവ കാർ കസ്റ്റഡിയിലെടുത്തത്.
പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 27നാണ് നെല്ലിപ്പാറയിലെ പുത്തൻപുര ബിജുവിെൻറ വായാട്ടുപറമ്പിലുള്ള കട കുത്തിത്തുറന്ന് കവർച്ച നടത്തിയത്.
ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.ബക്കളത്ത് താമസിക്കുന്ന ഒരാളിൽനിന്ന് കാർ വാടകക്കെടുത്ത് വ്യാജ നമ്പർ പതിച്ചാണ് കവർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

