Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്നു
cancel
camera_alt

വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ര​ണ്ടം​ഗ സം​ഘം

കല്യാശ്ശേരി: മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രം-മൗവ്വാടി വയൽ റോഡിൽ വീട്ടമ്മയുടെ രണ്ടു പവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗ മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു.

മങ്ങാട്ടെ അഞ്ചാംകുടി ലീലയുടെ മാലയാണ് കവർന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ റോഡിലൂടെ പോകുന്നതിനിടെയാണ് ബൈക്കിൽ വേഗത്തിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചുപറിച്ചത്.

ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നയാളാണ് മാല പൊട്ടിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇരുവരും ഹെൽമെറ്റ് ധരിച്ച് മുഖം മൂടിയിരുന്നു.

മോഷ്ടാക്കൾ ബൈക്കിൽ കടന്നുപോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടമ്മയുടെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തളിപ്പറമ്പ്, വേളാപുരം ഭാഗത്തും സ്കൂട്ടറിലെത്തി മാല കവർന്നിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - robbed house wifes gold neckalce
Next Story