പയ്യാമ്പലത്ത് വഴിയോര വിശ്രമകേന്ദ്രം വരുന്നു
text_fieldsപയ്യാമ്പലം ബീച്ചില്‍ വഴിയോര വിശ്രമ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം മേയര്‍ മുസ്ലിഹ് മഠത്തില്‍ നിർവഹിക്കുന്നു
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മേയര്‍ മുസ്ലിഹ് മഠത്തില്‍ നിർവഹിച്ചു.
ടോയ്ലറ്റ് കോംപ്ലക്സും കഫത്തീരിയയും വിശ്രമ മുറിയും അടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. നഗരസൗന്ദര്യവത്കരണം, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്.
2022-23ല്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും തീരദേശ നിയന്ത്രണ അതോറിറ്റിയും അനുമതി ലഭിക്കുന്നതിനുള്ള കാലതാമസവും അതിനനുസരിച്ച് രൂപരേഖയില്‍ മാറ്റം വരുത്തിയതിനാലുമാണ് പ്രവൃത്തി ആരംഭിക്കാന്‍ വൈകിയത്.
ഇപ്പോള്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ അഡ്വ.പി. ഇന്ദിര അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ പി.വി. ജയസൂര്യന്‍, അഷറഫ് ചിറ്റുള്ളി, സൂപ്രണ്ടിങ് എൻജിനീയര്‍ എം.സി. ജസ്വന്ത്, എക്സിക്യുട്ടിവ് എൻജിനീയര്‍ പി.പി. വത്സന്, കോണ്ട്രാക്ടര് മനോജ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

