ആറളം ഫാം പുനരധിവാസ മേഖലയിൽ 5.36 കോടിയുടെ റോഡ് നവീകരണം
text_fieldsപേരാവൂർ: ആറളം ഫാം പുരധിവാസ മേഖലയിൽ വിവിധ ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന 11 റോഡുകളുടെ നവീകരണത്തിന് 5.36 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. 3000 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പുനരധിവാസ മേഖലയിൽ പ്രധാന റോഡുകൾക്ക് പുറമെ നിരവധി ചെറുറോഡുകളും ഉണ്ട്. ഇതിൽ കുറെ ടാറിങ് നടത്തിയെങ്കിലും കുറെ ഭാഗം നവീകരണം കാത്ത് കഴിയുകയാണ്.
ബ്ലോക്ക് 11ൽ കക്കുവപ്പാലം ചത്തുട്ടി റോഡിന്റെ കോൺക്രീറ്റ് പേവ്മെന്റ് പ്രവൃത്തിക്ക് 15 ലക്ഷവും ബ്ലോക്ക് ഏഴിൽ കൈതക്കുന്ന് കേളൻമുക്ക് റോഡിൽ കൽവർട്ടിനും കോൺക്രീറ്റ് പേവ്മെന്റിനും 34 ലക്ഷവും വകയിരുത്തി. ചെമ്പൻമുക്ക് ബ്ലോക്ക് വയനാട് മേഖല കൈതത്തോട് റോഡിന് 93.20 ലക്ഷവും ഏഴാം ബ്ലോക്കിൽ ഭഗവതിമുക്ക് പ്ലോട്ട് നമ്പർ ഏഴ് റോഡിന് 16.90 ലക്ഷവും ബ്ലോക്ക് ഒമ്പതിൽ തമ്പായിമുക്ക് ഓട്ടോ വാസു കോർട്ട് റോഡിന് 64.40 ലക്ഷവും അനുവദിച്ചു.
പുരുഷുവിന്റെ കട കാട്ടിക്കുളം റോഡിന് 30.70 ലക്ഷവും ബ്ലോക്ക് ഒമ്പതിൽ കൈമക്കവല കാളികയം അംഗൻവാടി റോഡിന് 41.30 ലക്ഷവും ബ്ലോക്ക് പത്തിൽ ട്രാൻസ്ഫോർമർമുക്ക് കോർട്ട് റോഡിന് 10.90 ലക്ഷവും ഫോറസ്റ്റ് ഓഫിസ് ജനാർദനൻമുക്ക് റോഡിന് 60.30 ലക്ഷവും അനുവദിച്ചു.
ബ്ലോക്ക് 11ൽ വെള്ളിക്കവല ഗോഡൗൺ റോഡിന് 29.00 ലക്ഷവും ബ്ലോക്ക് ഏഴിൽ എം.ആർ.എസ് ബ്ലോക്ക് 10 കോടതി റോഡിന് 90.50 ലക്ഷവും അനുവദിച്ചു. സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ നടപടി പൂർത്തിയാക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

