Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പിൽ റവന്യൂ...

തളിപ്പറമ്പിൽ റവന്യൂ ടവർ പ്രാരംഭ പ്രവൃത്തി തുടങ്ങി

text_fields
bookmark_border
തളിപ്പറമ്പിൽ റവന്യൂ ടവർ  പ്രാരംഭ പ്രവൃത്തി തുടങ്ങി
cancel
camera_alt

താലൂക്ക് ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ഇ​തി​നാ​യി താ​ലൂ​ക്ക് ഓ​ഫി​സ് വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി. മൂ​ന്നു നി​ല​ക​ളി​ലാ​യാ​ണ് റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫി​സി​ന്റെ കി​ഴ​ക്കു ഭാ​ഗ​ത്താ​യു​ള്ള സ്ഥ​ല​മാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. അ​തി​ൽ 24.5 സെ​ന്റ് സ്ഥ​ലം നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യ​താ​ണ്. ഇ​വ​യോ​ടൊ​പ്പം പ​ഴ​യ ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​വും റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റും പി.​ഡ​ബ്ല്യൂ.​ഡി ഇ​ല​ക്ട്രി​ക്ക് വി​ഭാ​ഗം ഓ​ഫി​സും പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കു​ക.

2020ൽ 29 ​കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും 10 കോ​ടി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. അ​ന്ന് അ​ഞ്ചു നി​ല​ക​ളി​ലാ​യി വി​വി​ധ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും ചെ​റു​തും വ​ലു​തു​മാ​യ ര​ണ്ട് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ റ​വ​ന്യൂ ട​വ​റാ​ണ് പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് 17 കോ​ടി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ 15 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ച​ത്. ആ​ർ.​ഡി.​ഒ, താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളാ​ണ് പു​തി​യ റ​വ​ന്യൂ ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. കെ​ട്ടി​ട​നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു​ള്ള ഭൂ​മി ഒ​രു​ക്കിന​ൽ​കി​യാ​ൽ മാ​ത്ര​മേ ടെ​ണ്ട​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​നാ​കു​ക​യു​ള്ളൂ. ഭൂമി ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​യാ​യാ​ണ് മ​രം മു​റി​ച്ചുമാ​റ്റു​ന്ന​തെ​ന്ന് ത​ഹ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaliparambRevenue Tower
News Summary - Revenue Tower at Taliparamb Initial work started
Next Story