Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശാപമോക്ഷം കാത്ത്​...

ശാപമോക്ഷം കാത്ത്​ കൂടാളിയിലെ ജലസംഭരണി; ​കുടിവെള്ളത്തിനുള്ള കാത്തിരിപ്പ്​ നീളും

text_fields
bookmark_border
ശാപമോക്ഷം കാത്ത്​ കൂടാളിയിലെ ജലസംഭരണി; ​കുടിവെള്ളത്തിനുള്ള കാത്തിരിപ്പ്​ നീളും
cancel

കൂടാളി: അഞ്ച്​ പതിറ്റാണ്ടു കാലം ഒരു പ്രദേശത്തിന്​ കുടിവെള്ളം ലഭ്യമാക്കിയ വാട്ടർ ടാങ്ക്​ ഇന്ന്​​ അവഗണനയുടെ തുരുത്തിൽ. കാലപ്പഴക്കം കാരണം തകർച്ചയിലായ വാട്ടർ ടാങ്ക്​ വഴിയുള്ള കുടിവെള്ള വിതരണം നിലച്ചിട്ട്​ നാലുവർഷം പിന്നിട്ടു. കൂടാളിയിലെ വാട്ടർ ടാങ്കിനാണ്​ ഇൗ ദുരവസഥ.

കൂടാളി താഴത്ത് വീടിന് സമീപം വയലിൽ​ വലിയൊരു കിണറും പമ്പ് ഹൗസുമുണ്ട്. ഇവയിന്ന്​ കാടുപിടിച്ചു കിടക്കുകയാണ്​. ടാങ്കിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് നാലു​വർഷം മുമ്പ് പ്രവർത്തനം നിർത്തുമ്പോൾ പുതിയ ജലസംഭരണി നിർമിച്ച് ഒരു വർഷത്തിനകം ജലവിതരണം പുനരാരംഭിക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്​. എന്നാൽ, ഇതുവരെ ഇൗ ഉറപ്പ്​ നടപ്പായിട്ടില്ല. എന്ന് മാത്രമല്ല അത്​ നടപ്പാക്കാനുള്ള ശ്രമവും നടക്കുന്നി​െല്ലന്ന്​ നാട്ടുകാർ പറഞ്ഞു​. തകർച്ചയിലായ പഴയ ജലസംഭരണി പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ മന്ത്രി ഇ.പി. ജയരാജ​െൻറ എം.എൽ.എ ഫണ്ടിൽനിന്ന്​ 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത്​ ജനങ്ങൾക്ക്​ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും യാഥാർഥ്യമാക്കാനുള്ള നടപടി അനക്കമറ്റു​ കിടക്കുകയാണ്​.

ഇതേത്തുടർന്ന്​ ജനങ്ങൾ മന്ത്രി, പഞ്ചായത്ത്, കലക്ടർ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ പ്രദേശത്തുള്ളവർക്ക് സ്വന്തമായി കിണർ കുഴിക്കാൻ സ്ഥലമോ സാമ്പത്തികശേഷിയോ ഇ​െല്ലന്നാണ്​ നാട്ടുകാർ പറയുന്നത്​.

കുടിവെള്ളവിതരണം നിലച്ചതോടെ നിലവിൽ കൊളച്ചേരി പദ്ധതിയിൽനിന്നാണ്​ പ്രദേശത്ത്​ കുടിവെള്ളമെത്തിക്കുന്നത്​. നേരത്തേ കുടിവെള്ളം സുലഭമായി ലഭിച്ചിരുന്ന പ്രദേശത്ത്​ കൊളച്ചേരി പദ്ധതിയിൽനിന്ന്​ എപ്പോഴെങ്കിലും ലഭിക്കുന്ന വെള്ളം ആവശ്യങ്ങൾ നിവഹിക്കുന്നതിന്​ അപര്യാപ്​തമാണ്​. എട്ടും 10ഉം ദിവസം കൂടുമ്പോഴാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. അതാവട്ടെ വളരെ കുറച്ചുസമയം മാത്രമാണ് ലഭിക്കുന്നത്. യഥാർഥത്തിൽ കൂടാളി പ്രദേശവാസികൾക്ക് ശുദ്ധജലം നിഷേധിക്കപ്പെടുന്ന അവസ്​ഥയാണെന്ന്​​ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു​. അപകടാവസ്ഥയിലായ ടാങ്ക് സമീപത്തുള്ളവർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservoirKoodali
News Summary - reservoir Koodali
Next Story