Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതണ്ണിമത്തൻ കൃഷിയിലും...

തണ്ണിമത്തൻ കൃഷിയിലും നൂറുമേനി വിളവ് കൊയ്ത് രവീന്ദ്രന്റെ വിജയഗാഥ

text_fields
bookmark_border
തണ്ണിമത്തൻ കൃഷിയിലും നൂറുമേനി വിളവ് കൊയ്ത് രവീന്ദ്രന്റെ വിജയഗാഥ
cancel
camera_alt

തണ്ണിമത്തന്റെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

പേ​രാ​വൂ​ർ: ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. മ​ണ​ത്ത​ണ സ്വ​ദേ​ശി പു​ളി​ക്ക​പ്പ​റ​മ്പി​ൽ ര​വീ​ന്ദ്ര​ൻ കൃ​ഷി ചെ​യ്ത ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ലാ​ണ് നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ച​ത്. മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡി​ൽ മ​ണ​ത്ത​ണ ഗോ​പു​ര​ത്തി​ന് സ​മീ​പ​ത്തെ ഒ​ന്ന​ര ഏ​ക്ക​റി​ലാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്ത​ത്.

വി​വി​ധ​ത​രം കൃ​ഷി​ക​ൾ ചെ​യ്യു​ന്ന ര​വീ​ന്ദ്ര​ൻ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വി​ടെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ചെ​യ്ത​ത്.

കി​ര​ൺ ഇ​ന​ത്തി​ൽ​പ്പെ​ട്ട ത​ണ്ണി​മ​ത്ത​നാ​ണി​ത്. തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് ര​വീ​ന്ദ്ര​ന്റെ കൃ​ഷി. അ​തു​കൊ​ണ്ട് ത​ന്നെ ര​വീ​ന്ദ്ര​ന്റെ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

ത​ണ്ണി​മ​ത്ത​ന്റെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ. ര​ജീ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നി​ഷ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഷീ​ബ ഗോ​പി​നാ​ഥ്, കൃ​ഷി അ​സി. ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, രു​ഗ്മി​ണി നാ​മ​ത്ത്, ക​ർ​ഷ​ക​ൻ പു​ളി​ക്ക​പ​റ​മ്പി​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പേ​രാ​വൂ​ർ പ​ഴ​യ ബ​സ്‍സ്റ്റാ​ൻ​ഡി​ൽ ക​ർ​ഷ​ക​ർ​ക്ക് വി​പ​ണ​ന കേ​ന്ദ്രം ഒ​രു​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നി​ഷ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harvestingWatermelonFarmingYield
News Summary - Raveendran's success story of harvesting a hundred-fold yield in watermelon farming
Next Story