നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: രാജസ്ഥാന് സ്വദേശി അറസ്റ്റില്‍
text_fieldsപിടിയിലായ വിക്കി ബ്യാരി
നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: രാജസ്ഥാന് സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന് കോട്ട സ്വദേശിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ആറുമാസത്തിനുശേഷം അറസ്റ്റുചെയ്തു. കണ്ണൂരില്‍നിന്ന് പൊലീസ് സംഘം രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാന് കോട്ട സ്വദേശിയായ വിക്കി ബ്യാരിയാണ് (25) അറസ്റ്റിലായത്. സംഭവത്തിൽ വിക്കിയുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ബലൂണ്‍ വില്പന നടത്തുകയായിരുന്ന വിക്കിബ്യാരി, സഹോദരി കാജോളിെൻറ സഹായത്തോടെയാണ് മറ്റൊരു രാജസ്ഥാന് സംഘത്തിലെ ബലൂണ്‍ വില്പനക്കാരിയായ 16കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട്ടെ മാര്‍വാഡിയുടെ കടയില്‍നിന്നു ചെറിയ വിലക്ക് ബലൂണ്‍ വാങ്ങിത്തരാമെന്നുപറഞ്ഞ് പെൺകുട്ടിയെ ട്രെയിനില്‍ കൂട്ടിക്കൊണ്ടുപോയി. കോഴിക്കോട്ടെ ലോഡ്ജില്‍നിന്നും ട്രെയിനില്‍നിന്നും ബലാത്സംഗത്തിനിരയാക്കി. ഇതിനുശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ബാലിക സദനത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് സംഘം കണ്ണൂരില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി മുങ്ങിയത് പൊലീസിന് തലവേദനയുണ്ടാക്കിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോയുടെ നിർദേശപ്രകാരമാണ് കേസന്വേഷണം ഊർജിതമാക്കിയത്. വിക്കി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ സഹോദരിയുടെ സഹായത്തോടെ വശീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.