കണ്ണൂര്‍ ഡി.സി.സി ഓഫിസ് ഉദ്ഘാടനം രണ്ടിന് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും
text_fieldsരാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കണ്ണൂരിലെ പുതിയ ഡി.സി.സി ഓഫിസ്
കണ്ണൂര്‍: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം സെപ്റ്റംബർ രണ്ടിന് രാഹുൽ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുനിലകളുള്ള കെട്ടിടത്തിെൻറ രണ്ടു നിലകളുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്. വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളും വാര്ത്തസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ പോഷക സംഘടനകളുടെയും ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യപ്രദമായ മുറികളും നവമാധ്യമ ഇടപെടലുകള്‍ക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങോടുകൂടിയ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ക്യാമ്പ് സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം ഓഫിസ് മുറിയും ഒരുക്കും. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ കെ.സി. മുഹമ്മദ് ഫൈസല്‍, പി. മാധവന് എന്നിവരും പങ്കെടുത്തു.