Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്വട്ടേഷൻ സംഘങ്ങൾ...

ക്വട്ടേഷൻ സംഘങ്ങൾ നാടിനാപത്ത്; ജനകീയ ചെറുത്ത് നിൽപിന് നേതൃത്വം നൽകും -എസ്.ഡി.പി.ഐ

text_fields
bookmark_border
ക്വട്ടേഷൻ സംഘങ്ങൾ നാടിനാപത്ത്; ജനകീയ ചെറുത്ത് നിൽപിന് നേതൃത്വം നൽകും -എസ്.ഡി.പി.ഐ
cancel

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ക്വട്ടേഷൻ സംഘങ്ങൾ വർധിച്ചുവരുന്നതായും ഇവർ നാടിനാപത്താണെന്നും എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്. നാടിന്‍റെ സമാധാനം തകർക്കുന്ന സാമൂഹ്യദ്രോഹികളായി ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുകയാണ്​. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ജനകീയ ചെറുത്ത് നിൽപിന്​ എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

ജോലിയില്ലാതെ പ്രയാസപ്പെടുന്ന ചെറുപ്പക്കാർക്ക് പണവും പണ്ടവും വാഗ്ദാനം ചെയ്ത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് അവരെ ആകർഷിക്കുകയാണ്. ഒരു ടീം സ്വർണക്കടത്തിന് സഹായം ചെയ്യുമ്പോൾ മറ്റൊരു ടീം അത് കവർച്ച ചെയ്ത് കൊണ്ട് പോകുന്നു. നാടിന്‍റെ സമാധാനം തകർക്കുന്ന വിധത്തിൽ കള്ളും കഞ്ചാവും വിതരണം ചെയ്ത് സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിനെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്. സാമൂഹ്യദ്രോഹ സംഘങ്ങൾക്കെതിരെ ഗുണ്ട ആക്ട്​ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറവണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

Show Full Article
TAGS:quotation team SDPI 
News Summary - Quotation teams are danger to the country -SDPI
Next Story