Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീന്‍ വ്യവസ്ഥ...

ക്വാറൻറീന്‍ വ്യവസ്ഥ ലംഘിച്ചെന്ന്; കോവിഡ് ബാധിതന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

text_fields
bookmark_border
court
cancel

ഇ​രി​ട്ടി: പ​യ​ഞ്ചേ​രി​മു​ക്കി​ല്‍ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​ല്‍ നി​ന്നും അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ മാ​റി ത്താ​മ​സി​ച്ച​തി​ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക്വാ​റ​ൻ​റീ​ന്‍ വ്യ​വ​സ്ഥ​ക​ള്‍  ലം​ഘി​ച്ച​തി​ന് പ​ക​ര്‍ച്ച​വ്യാ​ധി വ്യാ​പ​ന  നി​യ​മ​പ്ര​കാ​ര​മാ​ണ്  ഇ​രി​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.  ക​ഴി​ഞ്ഞ 31നാ​ണ് പ​യ​ഞ്ചേ​രി​യി​ലെ 38കാ​ര​നാ​യ പ്ര​വാ​സി​ക്ക് കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും ര​ണ്ട് വ​യ​സ്സു​ള്ള കു​ട്ടി​യും മാ​താ​പി​താ​ക്ക​ള്‍ക്കു​മൊ​പ്പ​മാ​ണ് വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.  വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. പൊ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് 38 കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച്  ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.  

ക​ര​ള്‍ രോ​ഗ​ത്തി​നു​ള്‍പ്പെ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് ബാ​ധി​ത​​െൻറ പി​താ​വ്​ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സൂ​പ്ര​ണ്ട് പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ളി​ച്ച്  ചി​കി​ത്സ​ക്കു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി. എ​ന്നാ​ല്‍,  കോ​വി​ഡ് ബാ​ധി​ത​​െൻറ ഭാ​ര്യ​യും കു​ഞ്ഞും വേ​ങ്ങാ​ടു​ള്ള അ​വ​രു​ടെ വീ​ട്ടി​ലും പി​താ​വും മാ​താ​വും കൂ​ത്തു​പ​റ​മ്പി​ലെ സ്വ​ന്തം വീ​ട്ടി​ലു​മാ​ണ് എ​ത്തി​യ​ത്. പ​രി​യാ​ര​ത്ത് പ​രി​ശോ​ധ​ന​ക്ക് ചെ​ന്ന​പ്പോ​ള്‍ കാ​ണേ​ണ്ട ഡോ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നെ തു​ട​ര്‍ന്നാ​ണ് കൂ​ത്തു​പ​റ​മ്പി​ലെ  വീ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.  

ആ​ശു​പ​ത്രി​യി​ല്‍ പോ​കു​മ്പോ​ള്‍ മ​ക​​െൻറ ഭാ​ര്യ​യും കു​ഞ്ഞും ത​നി​ച്ചാ​വാ​തി​രി​ക്കാ​ന്‍ അ​വ​രെ വേ​ങ്ങാ​െ​ട്ട വീ​ട്ടി​ല്‍ വി​ട്ടി​രു​ന്നു എ​ന്നു​മാ​ണ് മൊ​ഴി ന​ല്‍കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.  സ​മ്പ​ര്‍ത്തി​ലു​ള്ള  ആ​ളെ​ന്ന നി​ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​കൂ​ടി ഇ​വ​ര്‍ക്ക് പ​രി​യാ​ര​ത്ത്​ ക്ര​മീ​ക​രി​ച്ചി​രു​ന്നു. നി​രീ​ക്ഷ​ണ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച​തി​നാ​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍ ര​ണ്ട് വീ​ട്ടി​ലും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍ക്കം ഇ​ല്ലാ​തെ​യാ​ണ് ക​ഴി​യു​ന്ന​ത്.  അ​തി​നാ​ല്‍ മ​റ്റ് ആ​ശ​ങ്ക​ക​ള്‍ വേ​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsQuarantine BreakingCase Charging
News Summary - Quarantine Breaking Case Charged in Kannur -Kerala News
Next Story