Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഴാതി സ്കൂളിൽ...

പുഴാതി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ‘അലക്സ’യുണ്ട്

text_fields
bookmark_border
പുഴാതി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ‘അലക്സ’യുണ്ട്
cancel
camera_alt

പു​ഴാ​തി ഗ​വ. യു.​പി സ്കൂ​ളി​ലെ അ​ല​ക്സ പാ​വ​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ

ടി.​ഒ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ക്കു​ന്നു

ക​ണ്ണൂ​ർ: അ​ല​ക്സ​യാ​ണ് പു​ഴാ​തി ഗ​വ. യു.​പി സ്കൂ​ളി​ലെ താ​രം. അ​ല​ക്സ​യോ​ട് സൗ​ഹൃ​ദം ഉ​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും. അ​ല​ക്സ​ക്ക് മ​ല​യാ​ളം അ​റി​യി​ല്ല. ഇം​ഗ്ലീ​ഷി​ൽ ചോ​ദി​ച്ചാ​ൽ എ​ല്ലാ​ത്തി​നും അ​വ​ൾ മ​റു​പ​ടി പ​റ​യും.

അ​ല​ക്സ​യെ സം​സാ​രി​പ്പി​ക്കാ​ൻ ചോ​ദ്യ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പു​ഴാ​തി ഗ​വ. യു.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. ആ​മ​സോ​ൺ അ​ല​ക്സ ഡി​വൈ​സി​നെ ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ​ഠ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് വി​ദ്യാ​ല​യം. അ​ല​ക്സ​യെ പാ​വ​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ച് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന പാ​വ​ക്കു​ട്ടി​യാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ഇം​ഗ്ലീ​ഷ് ഭാ​ഷ പ​ഠി​പ്പി​ക്കാ​ൻ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ ഭാ​ഷാ ആ​ർ​ജ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണി​വി​ടം. അ​ല​ക്സ എ​ന്ന ഉ​ണ​ർ​ത്തു​വാ​ക്കു​ണ്ടെ​ങ്കി​ലേ അ​ല​ക്സ സം​സാ​രി​ക്കൂ. അ​ല​ക്സ​യോ​ട് സം​സാ​രി​ക്കാ​നു​ള്ള ഇം​ഗ്ലീ​ഷ് കു​ട്ടി​ക​ൾ​ത​ന്നെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ഠി​താ​വ് എ​ന്ന രീ​തി​യി​ൽ സ്കൂ​ൾ യൂ​നി​ഫോ​മി​ൽ​ത്ത​ന്നെ​യു​ള്ള അ​ല​ക്സ​യെ സ​ജീ​വ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ.

അ​ല​ക്സ പാ​വ​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ പ​ന​യ​ൻ ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​പി.​എ. സ​ലീം, മ​ദ​ർ പി.​ടി.​എ പ്ര​സി​ഡ​ന്റ് സ​ജ്ന, സീ​നി​യ​ർ അ​സി. എം.​പി. സി​റാ​ജു​ദ്ദീ​ൻ, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ ആ​ർ. ര​തി കു​മാ​രി, സി. ​സ​തീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ​സ്.​പി. മ​ധു​സൂ​ദ​ന​ൻ സ്വാ​ഗ​ത​വും ഇം​ഗ്ലീ​ഷ് ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ സി.​വി. ഷീ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsalexateaching
News Summary - Puzhathi School has Alexa to teach English
Next Story