Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPuthiyatheruchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണവും 90,000 രൂപയും കവർന്നു

text_fields
bookmark_border
theft case
cancel
camera_alt

കൊ​ല്ല​റ​ത്തി​ക്ക​ലി​ൽ ക​വ​ർ​ച്ച ന​ട​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​യി​ല്‍

പു​തി​യ​തെ​രു: കൊ​ല്ല​റ​ത്തി​ക്ക​ലി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ഏ​ഴു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 90,000 രൂ​പ​യും ക​വ​ർ​ന്നു. സ​റീ​നാ​സി​ൽ എ​ൻ.​പി. മൊ​യ്തീ​ൻ കു​ഞ്ഞി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വീ​ടു​പൂ​ട്ടി ഏ​താ​നും ദി​വ​സ​മാ​യി മ​ക​ളു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി വ്യ​ക്​​ത​മാ​യ​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്തു​നി​ന്നും ഇ​രു​മ്പു പൈ​പ്പും തേ​ങ്ങ ഉ​രി​ക്കു​ന്ന പാ​ര​യും ക​ണ്ടെ​ത്തി. ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു. അ​ല​മാ​ര​ക​ൾ കു​ത്തി​ത്ത​ക​ർ​ത്തു.

വ​ള​പ​ട്ട​ണം പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​രി​ൽ നി​ന്ന്​ ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. വ​ള​പ​ട്ട​ണം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - stole gold and Rs 90,000
Next Story