Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPuthiyatheruchevron_rightവാഹനങ്ങൾക്ക്...

വാഹനങ്ങൾക്ക് വഴിമുടക്കി കുഴികൾ

text_fields
bookmark_border
വാഹനങ്ങൾക്ക് വഴിമുടക്കി കുഴികൾ
cancel
camera_alt

ദേ​ശീ​യപാ​ത​യി​ൽ പു​തി​യ​തെ​രു ടൗ​ണി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി

പു​തി​യ​തെ​രു: ദേ​ശീ​യ പാ​ത​യി​ൽ പു​തി​യ​തെ​രു ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മു​ട​ക്കി​യാ​യി വ​ലി​യ കു​ഴി​ക​ൾ. വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ ഇ​റ​ങ്ങി​ക്ക​യ​റാ​ൻ ഏ​റെ പാ​ടു​പെ​ടു​ക​യാ​ണ്. കു​ഴി കാ​ര​ണം പു​തി​യ​തെ​രു ടൗ​ണി​ൽ ക​ടു​ത്ത വാ​ഹ​ന​കു​രു​ക്ക് പ​തി​വാ​ണ്. ഏ​റെ പാ​ടു​പെ​ട്ടാ​ണ് ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പെ ദേ​ശീ​യപാ​ത ആ​റു​വ​രി​യാ​ക്കാ​ൻ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​ കു​ഴി​ക​ളും അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യെ​ത്തുട​ർ​ന്ന് ടാ​ർ ചെ​യ്ത ഭാ​ഗം പൊ​ട്ടു​ക​യും നി​ര​വ​ധി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. എ​ത്ര​യും പെ​ട്ടെ​ന്ന് കു​ഴി​ക​ള​ട​ച്ചി​ല്ലെ​ങ്കി​ൽ പു​തി​യ​തെ​രു വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​കും. വാ​ഹ​ന ക്കുരു​ക്കി​നും കാ​ര​ണ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesBlockRoadPothholes
News Summary - Potholes block the way for vehicles
Next Story