പൾസ് പോളിയോ; 2087 ബൂത്തുകൾ വഴി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി
text_fieldsകണ്ണൂർ ജില്ല ആശുപത്രിയിൽ പോളിയോ തുള്ളിമരുന്ന് വിതരണം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: സബ് നാഷനൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 2087 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകി. ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലാണ് ബൂത്തുകൾ ക്രമീകരിച്ചത്. യാത്രക്കാർ അടക്കമുള്ളവർക്ക് ഇത് സഹായകമായി. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി തുടർന്നുള്ള രണ്ടുദിവസങ്ങളിൽ വളന്റിയർമാരും ആരോഗ്യ പ്രവർത്തകരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, റോട്ടറി ഇന്റർനാഷനൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലതല ഉദ്ഘാടനം മുഴപ്പാല സ്വദേശിനി നിഖിഷയുടെ മകൻ രണ്ടു വയസുകാരൻ നിർവികിന് കണ്ണൂർ ജില്ല ആശുപത്രിയിൽ പോളിയോ മരുന്ന് നൽകി കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു.
ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എ.പി. ദിനേശ്, നാഷനൽ ഹെൽത്ത് മിഷൻ കണ്ണൂർ ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ജി. അശ്വിൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. രമ്യ, സ്റ്റേറ്റ് മാസ്സ് മീഡിയ ട്രെയിനിങ് കോഓഡിനേറ്റർ കെ.എൻ. അജയ്, ടെക്നിക്കൽ അസിസ്റ്റന്റ് കെ.ജി. ഗോപിനാഥൻ, ജില്ല ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫിസർ ടി. സുധീഷ്, നഴ്സിങ് സൂപ്രണ്ട് ശാന്ത പൈ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രമോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

