Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിലും പി.എസ്.സി...

ജില്ലയിലും പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകേന്ദ്രമായി

text_fields
bookmark_border
ജില്ലയിലും പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകേന്ദ്രമായി
cancel
camera_alt

പി.​എ​സ്.​സി ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷകേ​ന്ദ്രം ചെ​യ​ര്‍മാ​ന്‍ എം.​കെ. സ​ക്കീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ർ​കോ​ട്: പി.​എ​സ്.​സി ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​കേ​ന്ദ്രം ജി​ല്ല​യി​ലും തു​ട​ങ്ങി. പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ. സ​ക്കീ​ർ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​രീ​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഓ​ണ്‍ലൈ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഴു​ത്തു പ​രീ​ക്ഷ​ക്കെ​ടു​ക്കു​ന്ന സ​മ​യ​ദൈ​ര്‍ഘ്യം കു​റ​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​എ​സ്.​സി അം​ഗം സി.​സു​രേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് മു​നീ​ര്‍, പി.​എ​സ്.​സി കോ​ഴി​ക്കോ​ട് മേ​ഖ​ല ഓ​ഫി​സ​ര്‍ വി.​വി. പ്ര​മോ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി.​എ​സ്.​സി അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി വി.​ബി. മ​നു​കു​മാ​ര്‍ സ്വാ​ഗ​ത​വും ജി​ല്ല ഓ​ഫി​സ​ര്‍ പി. ​ഉ​ല്ലാ​സ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ പ​രീ​ക്ഷ കേ​ന്ദ്രം നി​ല​വി​ല്‍ വ​ന്ന​തോ​ടെ കു​റ​ഞ്ഞ അ​പേ​ക്ഷ​ക​രു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്കും വ​കു​പ്പു​ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ ഇ​നി ജി​ല്ല​യി​ല്‍ ത​ന്നെ എ​ഴു​താം.

കാ​സ​ര്‍കോ​ട് പു​ലി​ക്കു​ന്ന് പി.​എ​സ്.​സി ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ ഒ​രേ സ​മ​യം 231 പേ​ര്‍ക്ക് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​വാ​ൻ ക​ഴി​യും.

സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണി​ത്.

നേ​ര​ത്തെ ജി​ല്ല​യി​ലെ ര​ണ്ട് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലാ​യി​രു​ന്നു ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCKasaragod NewsExamination Center
News Summary - PSC has become an online examination center in the district as well
Next Story