Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.കെ. കുമാരൻ സ്കൂൾ: അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധം

text_fields
bookmark_border
ഐ.കെ. കുമാരൻ സ്കൂൾ: അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധം
cancel
camera_alt

അധ്യാപക സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് പന്തക്കൽ ഐ.കെ. കുമാരൻ ജി.എച്ച്.എസ്.എസിൽ രക്ഷിതാക്കൾ നടത്തിയ കുത്തിയിരിപ്പ് സമരം 

മാഹി: അധ്യയന വർഷത്തിന്റെ പകുതിയിൽ അധ്യാപകരെ സ്ഥലംമാറ്റിയതിൽ കുത്തിയിരിപ്പ് സമരവുമായി പന്തക്കൽ ഐ.കെ. കുമാരൻ ജി.എച്ച്.എസ്.എസിൽ രക്ഷിതാക്കളുടെ പ്രതിഷേധം. 13 അധ്യാപകരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയത്. വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസവകുപ്പിന്റെ തലതിരിഞ്ഞ തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ സ്കൂളിൽ സമരം നടത്തിയത്.

അധ്യാപകരെ ഈ അധ്യയനവർഷം പൂർത്തിയാകുന്നതുവരെ സ്കൂളിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കൾ വൈസ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. പുതുച്ചേരി വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ടി.അശോക് കുമാർ എം.എൽ.എ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. എസ്.എം.സി ചെയർമാൻ കെ. പ്രേമൻ, ടി. മനോജ് കുമാർ, കെ. ദിവ്യ, വി.എം. രാകേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

‘വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​വെ​ച്ച് പ​ന്താ​ട​രു​ത്’

മാ​ഹി: അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്റെ പ​കു​തി​യി​ൽ 13 അ​ധ്യാ​പ​ക​രെ ഒ​രു​മി​ച്ച് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ​യും മാ​ന​സി​കാ​വ​സ്ഥ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​വെ​ച്ച് പ​ന്താ​ട​രു​ത്. വി​ഷ​യ​ത്തി​ൽ മാ​ഹി എം.​എ​ൽ.​എ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ത​ട​സ്സ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ൻ​റ് കെ. ​മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protest Erupts Over Teacher Transfers at I.K. Kumaran School
Next Story