Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ-റെയിൽ സർവേ​ക്കെതിരെ...

കെ-റെയിൽ സർവേ​ക്കെതിരെ പ്രതിഷേധം; ഡെപ്യൂട്ടി മേയർ അറസ്റ്റിൽ

text_fields
bookmark_border
കെ-റെയിൽ സർവേ​ക്കെതിരെ പ്രതിഷേധം;  ഡെപ്യൂട്ടി മേയർ അറസ്റ്റിൽ
cancel
camera_alt

സ​ർ​വേ​ക്ക​ല്ലി​ടു​ന്ന​ത് ത​ട​യാ​നെ​ത്തി​യ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​രെ ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത്​ നീ​ക്കു​ന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ക്ക​ര​യി​ൽ കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ ക​ല്ലി​ട​ൽ ത​ട​യാ​ൻ ശ്ര​മി​ച്ച​തി​ന് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ൽ.

ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന ടീ​ച്ച​ർ, മു​ൻ കൗ​ൺ​സി​ല​ർ കെ. ​ഷെ​ഫീ​ക്ക്, സ​മ​ര​സ​മി​തി നേ​താ​ക്ക​ളായ കെ.​ജി. ബാ​ബു, സി. ​മു​ഹ​മ്മ​ദ് ഇം​തി​യാ​സ്, കെ.​സി. സു​ഷ​മ, സി.​കെ. ക​രു​ണാ​ക​ര​ൻ, പി.​സി. ഹു​സൈ​ൻ, എം. ​ശാ​സി​ർ, ബി​നി​ൽ ക​ണ്ണൂ​ർ, എം.​വി. ഷ​ഗി​ൽ എ​ന്നി​വ​രെ​യാ​ണ് കണ്ണൂർ സിറ്റി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കെ- ​റെ​യി​ൽ ക​ല്ലി​ട​ൽ ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്റ്റേ​ഷ​നി​ലെ​ത്തി. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഏ​റെ​നേ​രം വാ​ക്കു​ത​ർ​ക്ക​വും ഉ​ണ്ടാ​യി. അ​റ​സ്റ്റ് ചെ​യ്ത് സിറ്റി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ നേ​താ​ക്ക​ളെ വൈ​കീ​ട്ട് വി​ട്ട​യ​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ക​ണ്ണൂ​ക്ക​ര കു​ള​ത്തി​ന​ടു​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​റി​ഞ്ഞ് ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജ്, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, റി​ജി​ൽ മാ​ക്കു​റ്റി, ബി.​ജെ.​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വ​ച​സ്പ​തി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, മു​സ്​​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, പ്ര​സി​ഡ​ന്റ് പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സി. ​സ​മീ​ർ, മു​ൻ മേ​യ​ർ സീ​ന​ത്ത്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി.

അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം

ഡെ​പ്യൂ​ട്ടി മേ​യ​റ​ട​ക്ക​മു​ള്ള 10 സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത പൊ​ലീ​സ് ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​ത്തെ അ​ടി​ച്ച​മ​ർ​ത്തി​യും റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന​ത് സ​ർ​ക്കാ​റി​ന്റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ല ചെ​യ​ർ​മാ​ൻ എ.​പി. ബ​ദ​റു​ദ്ദീ​ൻ, ജി​ല്ല ക​ൺ​വീ​ന​ർ അ​ഡ്വ. പി.​സി. വി​വേ​ക് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

അ​റ​സ്റ്റു​ചെ​യ്ത് ത​ക​ർ​ക്കാ​മെ​ന്ന​ത് മൗ​ഢ്യം -മു​സ്‍ലിം ലീ​ഗ്

കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​പോ​രാ​ട്ട​ത്തെ ജ​ന​നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും അ​റ​സ്റ്റ് ചെ​യ്ത് ത​ക​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് മൗ​ഢ്യ​മാ​ണെ​ന്ന് ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്ദു​ൽ ക​രീം ചേ​ലേ​രി​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭ​രി​ക്കു​ന്ന​വ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യി സി.​പി.​എ​മ്മി​ന് ദാ​സ്യ​വേ​ല​യെ​ടു​ക്കു​ന്ന പൊ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പ്ര​തി​ഷേ​ധി​ച്ചു

കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​ത്തി​ന്റെ പേ​രി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് ന​ട​പ​ടി​യി​ൽ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ പ്ര​തി​ഷേ​ധി​ച്ചു.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റു​ചെ​യ്ത്​ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള പൊ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deputy MayorprotestK Rail silverline
News Summary - Protest against k rail-Silverline survey; Deputy mayor arrested
Next Story