Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിരോധിത...

നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തു

text_fields
bookmark_border
water bottles
cancel
camera_alt

ചെ​റു​താ​ഴ​ത്ത് ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് നി​രോ​ധി​ത

കു​ടി​വെ​ള്ള​ക്കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

ക​ണ്ണൂ​ർ: നി​രോ​ധി​ത 300 മി​ല്ലി ലി​റ്റ​റി​ന്റെ കു​ടി​വെ​ള്ള​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി. ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 300 മി​ല്ലി ലി​റ്റ​റി​ന്റെ 3,660 നി​രോ​ധി​ത കു​ടി​വെ​ള്ള​ക്കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. കു​പ്പി​ക​ൾ സൂ​ക്ഷി​ച്ച കാ​പ്പു​ങ്ക​ലി​ലെ കേ​ദാ​രം എ​ന്റ​ർ​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് 10, 000 രൂ​പ പി​ഴ ചു​മ​ത്തി. 30 എ​ണ്ണം വീ​ത​മു​ള്ള 122 കെ​യ്‌​സു​ക​ളി​ലാ​യി​ട്ടാ​ണ് നി​രോ​ധി​ത കു​ടി​വെ​ള്ള കു​പ്പി​ക​ൾ സ്ഥാ​പ​ന​ത്തി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി പൊ​തു​സ്ഥ​ലം മ​ലി​ന​പ്പെ​ടു​ത്തി​യ​തി​ന് ദേ​ശീ​യ​പാ​ത​യു​ടെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത മേ​ഘ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ഡോ. ​ഗു​ലാം അ​ഹ​മ്മ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി​ലാ​ത്ത​റ​യി​ലെ ക്വാ​ർ​ട്ടേ​ഴ്‌​സി​നും 25,000 രൂ​പ പി​ഴ ചു​മ​ത്തി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ടീം ​ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്, സ്ക്വാ​ഡ് അം​ഗം നി​തി​ൻ വ​ത്സ​ല​ൻ, ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsSeizedWater Bottles
News Summary - Prohibited drinking bottles were seized
Next Story