ഇരുവശത്തും ഗാന്ധിജി! ബാങ്ക് കളക്ഷൻ ഏജന്റിനെ കുഴക്കി അച്ചടിപ്പിശകുള്ള 100 രൂപ നോട്ട്
text_fieldsരൂപയുടെ നോട്ടില് ഗാന്ധിജിയുടെ അധികം ചിത്രം അച്ചടിച്ചനിലയില്
തലശ്ശേരി: അച്ചടിപ്പിശകാണെന്ന് സംശയിക്കുന്ന നൂറ് രൂപയുടെ നോട്ട് ലഭിച്ചത് ബാങ്ക് കലക്ഷന് ഏജന്റിനെ കുഴക്കി. തലശ്ശേരി അര്ബൻ ബാങ്കിലെ കലക്ഷന് ഏജന്റായ ന്യൂമാഹി കല്ലായി അങ്ങാടി സ്വദേശി കെ.കെ. ഹാഷിമിനാണ് വ്യാജനെന്ന് സംശയിക്കുന്ന നൂറ് രൂപ ലഭിച്ചത്. ഗാന്ധിജിയുടെ ചിത്രം നോട്ടിന്റെ ഇരുവശങ്ങളിലും അച്ചടിച്ചുവന്നു.
നോട്ടിന്റെ മറുഭാഗത്തെ റാണി കി വാവ് എന്ന ചരിത്ര സ്മാരക ചിത്രത്തിന്റെ മുകളിലാണ് ഗാന്ധിജിയുടെ അധികം ചിത്രം ഉള്ളത്. കൂടാതെ, ഗാന്ധിജിയുടെ തൊട്ടടുത്തായി 100 എന്ന് അക്കത്തിലും എഴുതിയതായി കാണാം. സാധാരണ നോട്ടില് അച്ചടിക്കില്ല. പണം എണ്ണുന്നതിനിടെയാണ് ഹാഷിമിന് അച്ചടിപ്പിശക് മനസ്സിലായത്. ഉടന് ബാങ്കിലെത്തി നൂറു രൂപ പരിശോധിച്ചപ്പോള് വ്യാജനല്ലെന്ന് മനസ്സിലാക്കിയ ശേഷമാണ് ആശ്വാസമായത്. നോട്ടില് രണ്ടിടത്തും ഗാന്ധിജിയുടെ ചിത്രം വന്നത് അച്ചടിപ്പിശകാണെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

