Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രീപെയ്ഡ് ഓട്ടോ;...

പ്രീപെയ്ഡ് ഓട്ടോ; നഗരപരിധിയായി, ഇനി നിരക്ക് നിശ്ചയിക്കണം

text_fields
bookmark_border
prepaid auto
cancel
camera_alt

 ന​ഗ​ര​ത്തി​ല്‍ പ്രീ​പെ​യ്ഡ് ന​ഗ​ര​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ കോ​ർ​പ​റേ​ഷ​നി​ൽ ചേ​ര്‍ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി യോ​ഗം

ക​ണ്ണൂ​ര്‍: ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​ട​ച്ചി​ട്ട ക​ണ്ണൂ​ർ റെ​യി​ല്‍വെ സ്റ്റേ​ഷ​നി​ലെ പ്രീ​പെ​യ്ഡ് ഓ​ട്ടോ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി പ്രീ​പെ​യ്ഡ് ഓ​ട്ടോ ന​ഗ​ര​പ​രി​ധി നി​ശ്ച​യി​ച്ചു. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലെ നി​ര്‍ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ല്‍ പ്രീ​പെ​യ്ഡ് ന​ഗ​ര​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ കോ​ർ​പ​റേ​ഷ​നി​ൽ ചേ​ര്‍ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി യോ​ഗ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണ് തീ​രു​മാ​നം.

പ്രീ​പെ​യ്ഡ് ഓ​ട്ടോ നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ കോ​ർ​പ​റേ​ഷ​ൻ, പൊ​ലീ​സ്, ആ​ര്‍.​ടി.​ഒ ഓ​ട്ടോ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​രും. എ​ല്ലാ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ലും ഓ​ട്ടോ​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്തി ബോ​ര്‍ഡ് സ്ഥാ​പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു.

ദീ​ര്‍ഘ​കാ​ല​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ന്ന പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ​ഘ​ട്ടം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. നി​ര​ക്ക് നി​ശ്ച​യി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

ന​ഗ​ര​പ​രി​ധി​യും നി​ര​ക്കും സം​ബ​ന്ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​തി​ര്‍പ്പു​ള്ള​തി​നാ​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തു​ട​ങ്ങി​യ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രു​ന്നു. മൂ​ന്നു വ​ര്‍ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം പു​ന​രാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​യി​രു​ന്നു. ന​ഗ​ര​പ​രി​ധി തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഓ​ട്ടോ നി​ര​ക്കും നി​ശ്ച​യി​ച്ചാ​ൽ കൗ​ണ്ട​ർ തു​റ​ക്കാ​നാ​വും.

യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​​രാ​യ പി. ​ഇ​ന്ദി​ര, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, ഷാ​ഹി​ന മൊ​യ്തീ​ന്‍, സി​യാ​ദ് ത​ങ്ങ​ള്‍, അ​സി​സ്റ്റ​ന്‍റ് പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ടി.​കെ. ര​ത്ന​കു​മാ​ര്‍, ക​ണ്ണൂ​ര്‍ ആ​ര്‍.​ടി.​ഒ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ത​ഹ​സി​ല്‍ദാ​ര്‍ എം.​ടി. സു​രേ​ഷ് ച​ന്ദ്ര​ബോ​സ്, പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ബി​നു മോ​ഹ​ന്‍, പി.​ഡ​ബ്ല്യു.​ഡി റോ​ഡ് വി​ഭാ​ഗം അ​സി. എ​ൻ​ജി​നീ​യ​ര്‍ എം.​പി. റ​സ്ന​ല്‍ അ​ലി, ക​ണ്ണൂ​ര്‍ ട്രാ​ഫി​ക് എ​സ്.​ഐ മ​നോ​ജ്കു​മാ​ർ, വി​വി​ധ ഓ​ട്ടോ​തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കു​ന്ന​ത്ത് രാ​ജീ​വ​ന്‍, എ.​വി. പ്ര​കാ​ശ​ന്‍, സി.​കെ. മു​ഹ​മ്മ​ദ്, എം. ​രാ​ജീ​വ​ന്‍, എ​ന്‍. ല​ക്ഷ്മ​ണ​ന്‍, ധീ​ര​ജ്, സി.​കെ. ശ​ശി​കു​മാ​ര്‍, പി.​കെ. ജ​യ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur newsRailway stationPrepaid auto
News Summary - Prepaid Auto- city limit is fixed now the rate has to be determined
Next Story