ചാക്കിൽകെട്ടി കൊല: മുഖ്യപ്രതി കാണാമറയത്ത്
text_fieldsമരിച്ച പ്രജീഷ്, മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ
ചക്കരക്കല്ല്: ചക്കരക്കല്ല് സ്വദേശി പ്രജീഷിനെ കൊന്ന് ചാക്കില്‍കെട്ടി കനാലില്തള്ളിയ സംഭവത്തില്‍ മുഖ്യപ്രതി ഷുക്കൂര്‍ ഇപ്പോഴും കാണാമറയത്തുതന്നെ. അതേ സമയം, പ്രതിക്കായി പൊലീസ് സംസ്ഥാനത്തിനു പുറത്തും അന്വേഷിക്കുന്നുണ്ട്.പ്രജീഷിനെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ കുട്ടിക്കുന്നുമ്മൽ മെട്ട പറമ്പിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് സംഭവത്തില്‍ അറസ്റ്റിലായ പ്രജീഷിെൻറ സുഹൃത്ത് പ്രശാന്തൻ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കൊല നടത്തുകയെന്ന ആസൂത്രണത്തോടെ പ്രജീഷിനെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇരുമ്പ് വടി ഉപയോഗിച്ചാണ് തലക്കടിച്ചത്. നിരവധി തവണ തലയുടെ പിൻഭാഗത്ത് അടിച്ചുപരിക്കേൽപിക്കുകയും മരണം ഉറപ്പുവരുത്തുകയും ചെയ്തു.അടിയില്‍ സംഭവിച്ച ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മൗവ്വഞ്ചേരിയിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പടികള്‍ മോഷ്ടിച്ച സംഭവത്തില്‍ അബ്ദുൽ ഷുക്കൂർ, റിയാസ് എന്നിവരെ ചക്കരക്കല്ല് പൊലീസ് പിടികൂടിയിരുന്നു. പ്രജീഷാണ് മോഷണ വിവരം പൊലീസിനോട് പറഞ്ഞതെന്ന വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കേസിലെ മുഖ്യപ്രതി മിടാവിലോട്ട് കൊല്ലറോത്ത് ഹൗസില്‍ അബ്ദുൽ ഷുക്കൂറാണ് (43). ഇയാൾ സംസ്ഥാനം വിട്ടുപോയിരിക്കുകയാണ്.
കാണാതായ 19ന് പ്രശാന്തന് മറ്റുപ്രതികളുടെ നിര്‍ദേശപ്രകാരം പ്രജീഷിനെ കൂട്ടി മദ്യപിക്കാനായി കുട്ടിക്കുന്നുമ്മലിലെത്തിക്കുകയായിരുന്നു. മദ്യലഹരിയില്‍ താനാണ് വിവരം പൊലീസിനോട് പറഞ്ഞതെന്ന പ്രജീഷിെൻറ കുറ്റസമ്മതമാണ് കൊലയില്‍ കലാശിച്ചത്. റിമാന്‍ഡിലുള്ള പ്രശാന്തനെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനും കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ട നടപടികള്‍ പൊലീസ് തുടങ്ങി. മുഖ്യ പ്രതിയായ ഷുക്കൂറിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

