ആയുധവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍
text_fieldsഫര്ഹാന് ശൈഖ്
കണ്ണൂര്‍: കണ്ണൂരില്‍ ആയുധവുമായി പോപുലര്‍ ഫ്രണ്ട്പ്രവര്ത്തകന് അറസ്റ്റില്‍. ചാലാട് പോസ്റ്റ് ഓഫിസിന് സമീപത്തെ ഫര്ഹാന് ശൈഖാണ് (20) അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഫര്ഹാന് അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ വിധിക്കെതിരെ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് കഠാര ഉള്‍പ്പെടെയുള്ള ആയുധവുമായാണെന്നും ഇൻസ്പെക്ടർ പറഞ്ഞു.
പ്രതിഷേധ പ്രകടനം അവസാനിച്ചിട്ടും അവിടെ തന്നെ തമ്പടിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട പൊലീസിനോട് ഒരു സംഘം പ്രവര്‍ത്തകര്‍ തട്ടിക്കയറുകയായിരുന്നു.
ഇക്കൂട്ടത്തിലുണ്ടായിരുന്ന ഫര്ഹാന് ശൈഖിനെ പരിശോധിച്ചപ്പോഴാണ് എസ് മാതൃകയിലുള്ള കത്തി പൊലീസ് പിടിച്ചെടുത്തത്. പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കും.