പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐയുടെയും കോൺഗ്രസിന്റെയും പ്രതിഷേധ പ്രകടനം
text_fieldsപയ്യന്നൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധയോഗം എം. വിജിൻ
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ: ജനാധിപത്യ പ്രതിഷേധത്തെ ഗുണ്ടകളെക്കൊണ്ട് അടിച്ചമർത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെയും പയ്യന്നൂരിൽ സന്ദീപ് വാര്യർ എം.എൽ.എയും സംഘവും അക്രമങ്ങൾ നടത്തിയതായി ആരോപിച്ചും ഡി.വൈ.എഫ്.ഐ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പ്രസിഡൻറ് സി. ഷിജിൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.വി. റഹിനേജ്, സി.പി.എം ഏരിയ സെക്രട്ടറി പി. സന്തോഷ്, കെ. മനുരാജ്, കെ. മിഥുൻ, മുഹമ്മദ് ഹാഷിം, കെ. വിദ്യ എന്നിവർ സംസാരിച്ചു.
കായിക മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിനെതിരെ പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ടൗൺ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻറ് കെ. ജയരാജ്, ഡി.സി.സി ഭാരവാഹികളായ എ.പി. നാരായണൻ, വി.സി. നാരായണൻ, കെ. ബ്രിജേഷ് കുമാർ, അഡ്വ.ഡി.കെ. ഗോപിനാഥ്, പിലാക്കാൽ അശോകൻ, കെ.പി. മോഹനൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗവും നടന്നു. കെ. ജയരാജ് അധ്യക്ഷതവഹിച്ചു. എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

