മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിന് മർദനം
text_fieldsകണ്ണൂർ പഴയ സ്റ്റാൻഡിൽ മാസ്ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷം
കണ്ണൂർ: നഗരമധ്യത്തിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിന് നേരെ ഗുണ്ടാ അക്രമണം. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നടന്ന പരിശോധനയിൽ മാസ്ക് ധരിക്കാതെ രണ്ടുപേർ നടക്കുന്നത് ശ്രദ്ധയിൽപെട്ടത് പൊലീസ് ചോദ്യം ചെയ്തു. ഇതേത്തുടർന്ന് ഇവർ പൊലീസിനുനേരെ തിരിയുകയായിരുന്നു.
പൊലീസുകാരെ ൈകയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റ കണ്ണൂർ ട്രാഫിക് പൊലീസ് സി.പി.ഒ സനൂപ് (32) ജില്ല ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം മനോജ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിെൻറ ചില്ലും ഇയാൾ തകർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.