ബസുകളുടെ അപകടകരമായ മത്സരയോട്ടം നടപടിയുമായി പൊലീസ്
text_fieldsഇരിട്ടി: സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകളുടെ അപകടകരമായ മത്സരയോട്ടം തടയാന്‍ കര്‍ശന നടപടിയുമായി ഇരിട്ടി പൊലീസ്. ദീര്‍ഘദൂര ബസുകളാണ് സമയക്രമം പാലിക്കാതെ അമിത വേഗവും അപകടകരമായ ഓവര്‍ടേക്കിങ്ങും നടത്തുന്നത്. ഇത് പലപ്പോഴും ബസ് ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തിനും കൈയാങ്കളിക്കും അപകടത്തിനും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടി തുടങ്ങിയതെന്ന് ഇരിട്ടി സി.ഐ കെ.ജെ. ബിനോയി പറഞ്ഞു. അമിത വേഗവും ഓവര്‍ടേക്കിങ്ങും കണ്ടെത്തിയാല്‍ ബസ് യാത്രക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന്റെ 9497987206 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണെന്നും സി.ഐ പറഞ്ഞു. ഇരിട്ടിയില്‍ നിന്നും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് റൂട്ടില്‍ ഓടുന്ന ബസുകളാണ് മത്സരയോട്ടം നടത്തുന്നത്. കൃത്യസമയം പാലിക്കാത്തതാണ് മത്സരയോട്ടത്തിനും പലപ്പോഴും സംഘര്‍ഷത്തിനും അപകടത്തിനും കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

