പോക്സോ: മദ്റസ അധ്യാപകന് 30 വർഷം കഠിനതടവ്
text_fieldsടി.പി. നസീബ്
കണ്ണൂർ: 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്റസ അധ്യാപകന് 30 വർഷം കഠിനതടവും ലക്ഷംരൂപ പിഴയും. മലപ്പുറം കൂട്ടായി തിരുത്തിപ്പറമ്പിൽ വീട്ടിൽ ടി.പി. നസീബിനെയാണ് (39) കണ്ണൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവ് അനുഭവിക്കണം.
2023 മേയ് മുതൽ 2024 സെപ്റ്റംബർ വരെ യുവാവ് പഴയങ്ങാടി മേഖലയിലെ മദ്റസയിൽ പഠിപ്പിക്കുന്ന കാലത്താണ് പീഡനം. കുട്ടിയെ അഞ്ചാറുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പരിയാരം ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീത കുമാരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

