പോക്സോ കേസ്; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
text_fieldsനിഫാദ്, ഷമ്മാസ്
കണ്ണൂര്‍: പ്രണയം നടിച്ച് പെൺകുട്ടിയുടെ ഫോട്ടോ സ്വന്തമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പടിയൂര്‍ പൂവ്വം സ്വദേശി കെ.പി. ഷമ്മാസ്, പടയങ്ങോട് സ്വദേശി കെ.പി. നിഫാദ് എന്നിവരെയാണ് കണ്ണൂർ സിറ്റി ഇന്‍സ്പെക്ടര്‍ കെ. സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആത്മഹത്യ ഭീഷണി മുഴക്കിയാണ് പെണ്‍കുട്ടിയില്‍നിന്ന് പ്രതികള്‍ ഫോട്ടോ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പല സ്ഥലങ്ങളിലേക്ക് ക്ഷണിക്കുകയായിരുന്നു. വഴങ്ങാതായതോടെ ഇരുവരും ഭീഷണി തുടർന്നു. പൊലീസിന് നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

