പ്ലസ് വൺ സീറ്റ്: കാമ്പസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsജില്ല വിദ്യാഭ്യാസ ഓഫിസിലേക്ക് നടന്ന കാമ്പസ് ഫ്രണ്ട് മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകനെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
കണ്ണൂർ: മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റിെൻറ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. അതിനിടയിൽ ഒരു പ്രവർത്തകൻ ഡി.ഡി.ഇ ഒാഫിസിനകത്തേക്ക് കടന്നതോടെ പൊലീസ് ഒാടിച്ചുപിടിച്ച് പുറത്താക്കി. ഇതോടെ സംഘർഷം മൂർച്ഛിച്ചു. പൊലീസുമായുള്ള ഉന്തുംതള്ളിലും പിടിവലിയിലുമായി ഏതാനും ലാത്തി പൊട്ടി. കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.കെ. ഉനൈസ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി എ.എൻ. നിഹാദ് സ്വാഗതവും ഫാത്തിമ ഷെറിൻ നന്ദിയും പറഞ്ഞു. സംഘർഷത്തെ തുടർന്ന് ജില്ല പ്രസിഡൻറ് സി.കെ. ഉനൈസ് ഉൾപ്പെടെ ഏതാനും വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.