Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദയവായി വഴിമുടക്കരുത്:...

ദയവായി വഴിമുടക്കരുത്: പൊ​തു​വ​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് വ​ഴി ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​രാ​തി

text_fields
bookmark_border
ദയവായി വഴിമുടക്കരുത്: പൊ​തു​വ​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് വ​ഴി ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​രാ​തി
cancel
camera_alt

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കേ ക​വാ​ട​ത്തി​ന​ടു​ത്ത് പൊ​തു​വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ച്ചി​ട്ട നി​ല​യി​ൽ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കേ ക​വാ​ട​ത്തി​ലെ പൊ​തു​വ​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് വ​ഴി ത​ട​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​രാ​തി. റെ​യി​ൽ​വെ സ്റ്റേ​ഷ​ന് മു​ന്നി​ൽ​നി​ന്ന് ക​ണ്ണൂ​ർ ഡി.​ഐ.​ജി ഓ​ഫി​സ്‍ വ​രെ​യു​ള്ള ന​ട​പ്പാ​ത​യി​ലാ​ണ് വ​ഴി​ത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്.

ക​ണ്ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് കി​ഴ​ക്കേ ക​വാ​ട​ത്തി​ൽ പേ ​പാ​ർ​ക്കി​ങ് ഉ​ണ്ടെ​ങ്കി​ലും പ​ണം ന​ൽ​കാ​തെ വാ​ഹ​നം നി​ർ​ത്തി​യി​ടാ​നാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ത കൈ​യേ​റു​ന്ന​ത്. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​ൻ പോ​ലും ഇ​തു​വ​ഴി ഒാ​ട്ടോ​റി​ക്ഷ​ക്കാ​ർ വ​രാ​ത്ത സ്ഥി​തി​യാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബൈ​ക്കു​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്ക് വ​രാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ബൈ​ക്ക് നി​ർ​ത്തി​യി​ടു​ന്ന​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും പ​തി​വാ​ണ്. ദി​വ​സ​വും നൂ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​വാ​റു​ള്ള​ത്. രാ​വി​ലെ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ രാ​ത്രി വൈ​കി​യാ​ണ് തി​രി​ച്ചെ​ടു​ക്കു​ക.

വ​ഴി​യി​ൽ നി​ർ​ത്തി​യി​ടു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​വും ഉ​ണ്ടാ​വാ​റു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ മ​റി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​ഴു​ക്കു​ചാ​ൽ സ്ലാ​ബി​ന് മു​ക​ളി​ലും വ​ഴി​യി​ലും നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ട​മാ​യി മ​റി​ച്ചി​ട്ട​ത്. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​മ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingtwo wheelerPublic Road
News Summary - Please do not obstruct-Stop two-wheelers from parking on public roads it causes trouble
Next Story