Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോറിയിൽ നിന്ന് പന്നി...

ലോറിയിൽ നിന്ന് പന്നി റോഡിലേക്ക് ചാടി; സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പൊ​ലീ​സ്

text_fields
bookmark_border
pig jumped from lorry
cancel
camera_alt

താ​ണ​യി​ൽ ലോ​റി​യി​ൽ​നി​ന്ന് പു​റ​ത്തു​ചാ​ടി​യ പ​ന്നി​യെ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​യ​റി​ട്ട് പി​ടി​ച്ചു​കെ​ട്ടു​ന്നു

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ താ​ണ​ക്ക് സ​മീ​പം ലോ​റി​യി​ൽ നി​ന്ന് പ​ന്നി റോ​ഡി​ലേ​ക്ക് ചാ​ടി. വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി 11.30 നാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ൽ നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് പ​ന്നി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി താ​ണ​യി​ലെ​ത്തി​യ​പ്പോ​ൾ എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ലോ​റി​യി​ൽ നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി കാ​ർ ഉ​ട​മ​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ന്നി റോ​ഡി​ലേ​ക്ക് ചാ​ടി​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ന്നി​യെ തി​രി​ച്ച് ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​രം ശ്ര​മി​ച്ചാ​ണ് പ​ന്നി​യെ ലോ​റി​യി​ലേ​ക്ക് ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന് ലോ​റി രാ​ത്രി 12ഓ​ടെ തൊ​ടു​പു​ഴ​യി​ലേ​ക്ക് തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newspig jumped from lorry
News Summary - pig jumped from the lorry onto the road; The police caught it
Next Story