Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെട്ടിപ്പാലം ബസ്...

പെട്ടിപ്പാലം ബസ് അപകടം: കാരണം അമിതവേഗത

text_fields
bookmark_border
പെട്ടിപ്പാലം ബസ് അപകടം: കാരണം അമിതവേഗത
cancel
camera_alt

പു​ന്നോ​ൽ പെ​ട്ടി​പ്പാ​ലം ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ത​ല​ശ്ശേ​രി: ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യും അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു. ദേ​ശീ​യ​പാ​ത​ക​ളി​ൽ ല​ക്കും ല​ഗാ​നു​മി​ല്ലാ​തെ​യാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ കു​തി​ച്ചോ​ടു​ന്ന​ത്. പു​ന്നോ​ൽ പെ​ട്ടി​പ്പാ​ലം ലി​മി​റ്റി​ൽ ബു​ധ​നാ​ഴ്ച്ച ഉ​ച്ച​ക്കു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് യാ​ത്ര​ക്കാ​ർ മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ -കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ര​ണ്ട് ബ​സു​ക​ളാ​ണ് നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സു​ക​ളു​ടെ മു​ൻ ഭാ​ഗം പാ​ടെ ത​ക​ർ​ന്നു. അ​പ​ക​ട സ്ഥ​ല​ത്ത് ക്രെ​യി​ൻ എ​ത്തി​ച്ച് ബെ​ൽ​റ്റ് കെ​ട്ടി ഉ​യ​ർ​ത്തി​യ ശേ​ഷം ബ​സു​ക​ൾ വ​ലി​ച്ച് റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി - മാ​ഹി റൂ​ട്ടി​ൽ ഏ​താ​നും മ​ണി​ക്കൂ​ർ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ത​ല​ശ്ശേ​രി എ.​എ​സ്. പി ​ഡോ. എം. ​ന​ന്ദ​ഗോ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശ്ശേ​രി, മാ​ഹി പൊ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​ടു​ങ്ങി​യ സ്ഥ​ല​മാ​ണ് പെ​ട്ടി​പ്പാ​ലം പ്ര​ദേ​ശം. ഇ​വി​ടെ ഒ​രു ഭാ​ഗം റെ​യി​ൽ​വേ ട്രാ​ക്കും മ​റു​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​ട​വു​മാ​ണ്. ഇ​തേ​സ്ഥ​ല​ത്ത് ഇ​തി​നു മു​മ്പും നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നു​ള്ള ഒ​രു സം​വി​ധാ​ന​വും ഇ​വി​ടെ​യി​ല്ല. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ പെ​ട്ടി​പ്പാ​ലം കോ​ള​നി​ക്ക് മു​ന്നി​ൽ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും റോ​ഡ​രി​കി​ലാ​ണ്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ഇ​വി​ടെ​യി​ല്ല. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ ഓ​ട്ട​പ്പാ​ച്ചി​ലി​നി​ട​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ബ​സു​ക​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ 70 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidetkerala local newsExcessive speedPettippalamkannur
News Summary - Pettipalam bus accident: Cause was excessive speed
Next Story