Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെട്രോൾ ടാങ്കര്‍...

പെട്രോൾ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
പെട്രോൾ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
cancel
camera_alt

തീ ​പി​ടി​ച്ച ടാ​ങ്ക​ര്‍ ലോ​റി

എ​ട​യ​ന്നൂ​ര്‍: പെ​ട്രോ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി​യു​ടെ കാ​ബി​ന് തീ ​പി​ടി​ച്ചു. തെ​രൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രു​ടെ​യും അ​ഗ്നി​രക്ഷാസേ​ന​യു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

ക​ണ്ണൂ​രി​ല്‍നി​ന്ന് പെ​ട്രോ​ള്‍ നി​റ​ച്ച് തെ​രൂ​ര്‍ വെ​ള്ള​പ​റ​മ്പി​ലെ ക​മ്പ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ ലോ​റി. തെ​രൂ​ര്‍ വെ​ള്ള​പ​റ​മ്പ് റോ​ഡ് നി​ര്‍മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വാ​ഹ​നം. വെ​ള്ള​പ​റ​മ്പ് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി​യു​ടെ കാ​ബി​നി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. ഉ​ട​ന്‍ ഡ്രൈ​വ​ര്‍ വാ​ഹ​നം നി​ര്‍ത്തി.

ലോ​റി​യി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രും ത​ടി​ച്ചു​കൂ​ടി. ഇ​ത്​ അ​ൽ​പ​നേ​രം പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ര​ത്തി. തെ​രൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും മ​ട്ട​ന്നൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍ന്ന് തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍ന്ന് ഏ​റെ നേ​രം വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol tankercatches fire
News Summary - Petrol tanker lorry catches fire; A major disaster was avoided
Next Story