കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് പ്രതിഷേധ അടക്കല്‍.
ജില്ലയിലെ അഞ്ചു പമ്പുകളില്‍ 14 മുതല്‍ ഫ്യുവല്‍ എംപ്ലോയീസ് യൂനിയെൻറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സമരം നടത്തി പമ്പുകള്‍ അടപ്പിച്ചതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.