Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവാക്​സിനെടുത്ത...

കോവാക്​സിനെടുത്ത പ്രവാസിക്ക് കോവിഷീൽഡ് നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
Kerala High Court
cancel

ശ്രീ​ക​ണ്​​ഠ​പു​രം: ര​ണ്ട് ഡോ​സ് കോ​വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടും സൗ​ദി അ​റേ​ബ്യ​യി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തി​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി കോ​വി​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ശ്രീ​ക​ണ്​​ഠ​പു​രം ഐ​ച്ചേ​രി സ്വ​ദേ​ശി ടി.​കെ. ഗി​രി​കു​മാ​റാ​ണ് ഹ​ര​ജി ന​ല്‍കി​യ​ത്. ദു​ബൈ​യി​ലും പി​ന്നീ​ട് സൗ​ദി​യി​ലു​മാ​യി 26 വ​ര്‍ഷ​ത്തോ​ളം ജോ​ലി ചെ​യ്ത​യാ​ളാ​ണ് ഗി​രി​കു​മാ​ര്‍. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് ന​ല്‍കി​യി​രു​ന്ന കോ​വാ​ക്‌​സി​ന്‍ ര​ണ്ട് ഡോ​സും എ​ടു​ത്തി​രു​ന്നു. വാ​ക്‌​സി​നെ​ടു​ത്തി​ട്ട് മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി. എ​ന്നാ​ല്‍, കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍ക്ക് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു. കോ​വി​ഷീ​ൽ​ഡ് വാ​ക്​​സി​നാ​ണ് അ​വി​ടെ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

സം​ഗ​തി മ​ന​സ്സി​ലാ​യ​തി​നാ​ൽ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം ര​ണ്ടു​ത​വ​ണ ഇ​യാ​ൾ​ക്ക്​ അ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തു. ഇ​നി​യും തി​രി​ച്ചു​ചെ​ന്നി​ല്ലെ​ങ്കി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ടും. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചെ​ങ്കി​ലും ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​യാ​ള്‍ക്ക് മൂ​ന്നാ​മ​തൊ​രു വാ​ക്‌​സി​ന്‍ ന​ല്‍കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ് മ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കാ​ന​ഡ, ഇ​സ്രാ​യേ​ല്‍, സ്‌​പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ മൂ​ന്നാ​മ​തും വാ​ക്‌​സി​ന്‍ ന​ല്‍കു​ന്നു​ണ്ടെ​ന്ന കാ​ര്യം കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ആ​ദ്യ ര​ണ്ട് വാ​ക്‌​സി​നു​ക​ള്‍ ന​ല്‍കി​യ ക​നേ​ഡി​യ​ൻ സ​ര്‍ക്കാ​ര്‍ ലോ​ക​യാ​ത്ര ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​വി​ട​ത്തെ​യാ​ളു​ക​ൾ​ക്ക് മൂ​ന്നാ​മ​ത് വാ​ക്‌​സി​ന്‍ ന​ല്‍കി​യ കാ​ര്യ​മാ​ണ് ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. അ​തു​കൊ​ണ്ട് ത​നി​ക്ക് മൂ​ന്നാ​മ​ത് വാ​ക്‌​സി​നാ​യി കോ​വി​ഷീ​ല്‍ഡ് ന​ല്‍ക​ണ​മെ​ന്നാ​ണ് ഗി​രി​കു​മാ​ര്‍ ഹ​ര​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി കേ​ന്ദ്ര സ​ര്‍ക്കാ​റി​നോ​ട് മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetitioncovishieldHigh Court
News Summary - Petition filed in the High Court seeking covishield
Next Story