ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsനിജേഷിൻ
പെരിങ്ങത്തൂർ: സി.പി.എം പ്രവർത്തകന്റെ വീട്ടിൽ കയറി മാതാവിനെ തള്ളിയിട്ട സംഭവത്തിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു. മോന്താലിലെ പുത്തൻപുരയിൽ വാസുവിന്റെ മകൻ നിജേഷിൻ (33) ആണ് അറസ്റ്റിലായത്.
മോന്താൽ ശ്രീനാരായണ മഠത്തിന് സമീപത്തെ പുത്തൻപുരയിൽ മനോഹരന്റെ ഭാര്യ പ്രമീളയുടെ പരാതിയിലാണ് അറസ്റ്റ്. ആർ.എസ്.എസ് വിട്ട് സി.പി.എമ്മിൽ ചേർന്ന അഭിനവിനെ (20) ഒരു സംഘം ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ കയറി തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സമയത്ത് സംഭവം കണ്ട് തടയാനെത്തിയ പ്രമീളയെ സംഘം തള്ളിയിട്ടതായാണ് പരാതി.
പ്രമീളയുടെ പരാതിയിൽ ആർ.എസ്.എസ് പ്രവർത്തകരായ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിജീഷിന് പുറമേ പി.പി. സുജീഷ്, സുബീഷ്, ജിതിൻ ലാൽ എന്നിവരാണ് മറ്റു പ്രതികൾ. ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.